Web Desk

കൊച്ചി

October 28, 2020, 3:00 pm

നിർണ്ണായക നീക്കവുമായി ആക്രമണത്തിനിരയായ നടി ഹൈക്കോടതിയിൽ

Janayugom Online

നിർണ്ണായക നീക്കവുമായി ആക്രമണത്തിനിരയായ നടി ഹൈക്കോടതിയിൽ.  വിചാരണ കോടതി മാറ്റണമെന്ന ആവശ്യവുമായി ആക്രമണത്തിനിരയായ നടി ഹെെക്കോടതിയെ സമീപിച്ചു. വിചാരണ കോടതി പക്ഷപാതം കാട്ടുന്നു. പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നു നടി ഹെെക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

കേസ് വിസ്താരത്തിന്റെ പേരില്‍ പ്രതിഭാഗത്ത് നിന്ന് മാനസികമായി തനിക്ക് പീഢനമുണ്ടായി. എന്നാല്‍ കോടതിയില്‍ നിന്ന് യാതൊരുവിധ ഇടപെടലും ഉണ്ടായിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ഹര്‍ജി പിന്നീട് പരിഗണിക്കും. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി ജനുവരിയില്‍ വിധി പറയണമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

Eng­lish sum­ma­ry: Actress approached highcourt

You may also like this video: