അന്തരിച്ച പ്രശസ്ത പത്രഫോട്ടോഗ്രാഫർ വിക്ടർ ജോർജിന്റെ സ്മരണാർഥം വിക്ടർ ജോർജ് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയിരിക്കുന്ന വിക്ടർ ജോർജ് സ്മാരക അവാർഡിന് എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി 14 ലേക്ക് നീട്ടി. പലയിടത്തും കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ എന്‍ട്രികള്‍ അയക്കാനുളള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഇത്.
‘അതിജീവനം’ എന്ന വിഷയത്തെ ആസ്പദമാക്കിയുളള മികച്ച ചിത്രത്തിന് 10001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 2019 ജൂലൈ ഒന്നു മുതല്‍ 2020 ജൂണ്‍ 30 വരെയുളള കാലയളവില്‍ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളാണ് പരിഗണിക്കുക.
മത്സരാര്‍ഥികള്‍ക്ക് രണ്ട് എന്‍ട്രികള്‍ വരെ അയയ്ക്കാം. 12 X 8 വലിപ്പത്തിലുളള പ്രിന്റുകളാണ് അയക്കേണ്ടത്. ഫോട്ടോയുടെ പിന്നിൽ അടിക്കുറിപ്പും ഫോട്ടോഗ്രാഫറുടെ പേരും വിലാസവും, ഫോണ്‍നമ്പരും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ചിത്രം പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒരു കോപ്പി സഹിതം ജൂലൈ 14 നകം എന്‍ട്രികള്‍ സെക്രട്ടറി, പ്രസ്‌ക്ലബ്, കോട്ടയം എന്ന വിലാസത്തില്‍ ലഭിക്കണം.
English summary: Victor George Photogrphy award
you may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.