വിദർഭയ്ക്ക് രഞ്ജി കിരീടം

Web Desk

ഇൻഡോര്‍

Posted on January 01, 2018, 5:18 pm

കരുത്തരായ ഡൽഹിയെ തകര്‍ത്ത് രഞ്ജി ട്രോഫിയില്‍ വിദർഭയ്ക്കു കിരീടം. രഞ്ജിയില്‍ വിദര്‍ഭ ആദ്യമായാണ് ഫൈനലിസ്റ്റുകളായത്. ഒൻപതു വിക്കറ്റിനാണ് ഡല്‍ഹിയെ തകര്‍ത്തത്.  വിജയലക്ഷ്യമായിരുന്ന 29 റൺസ് വിദർഭ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു. രണ്ടാമിന്നിങ്സിൽ ഡൽഹിയെ 280 റൺസിന് വിദർഭയുടെ ബോളർമാർ കെട്ടുകെട്ടിച്ചിരുന്നു. സ്കോർ വിദർഭ: 547, 32/1, ഡൽഹി: 295, 280. വിദർഭയുടെ രജനീഷ് ഗുർബാനി രണ്ട് ഇന്നിങ്സിലുമായി എട്ടു വിക്കറ്റ് നേടി.

ധ്രുവ് ഷോരെ (142 പന്തിൽ 62), നിതീഷ് റാണ (113 പന്തിൽ 64) എന്നിവർ മാത്രമാണ് രണ്ടാം ഇന്നിങ്സിൽ ഡൽഹി നിരയിൽ തിളങ്ങിയത്. കുനാൽ ചന്ദേല (ഒമ്പത്), ഗൗതം ഗംഭീർ (36), റിഷാഭ് പന്ത് (32), ഹിമ്മത് സിങ് (പൂജ്യം), മനൻ ശർമ (എട്ട്), വികാസ് മിശ്ര (34), നവ്ദീപ് സൈനി (അഞ്ച്), ആകാശ് സുദൻ (18), കെജ്രോലിയ (ഒന്ന്) എന്നിങ്ങനെയാണ് മറ്റു ഡൽഹി താരങ്ങളുടെ സ്കോറുകൾ‌.

Photo Courtesy: cricbuzz