Saturday
16 Feb 2019

രഞ്ജി ട്രോഫി കിരീടം വിദര്‍ഭയ്ക്ക്

By: Web Desk | Thursday 7 February 2019 12:01 PM IST

നാഗ്പുര്‍: തുടര്‍ച്ചയായ രണ്ടാം തവണയും വിദര്‍ഭയ്ക്ക് രഞ്ജി ട്രോഫി കിരീടം. രണ്ടാം ഇന്നിംഗ്‌സില്‍ വിദര്‍ഭയുയര്‍ത്തിയ 206 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ സൗരാഷ്ട്രയുടെ ഇന്നിംഗ്‌സ് 127 അവസാനിക്കുകയായിരുന്നു. 78 റണ്‍സിനായിരുന്നു വിദര്‍ഭയുടെ വിജയം.

സ്കോര്‍: വിദര്‍ഭ 312 & 200 സൗരാഷ്ട്ര 307 & 127

206 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്ര 55  റണ്‍സ് നേടുന്നതിനിടയില്‍ അഞ്ച് വിക്കറ്റ് നഷ്ടമായി. രണ്ട് ഇന്നിങ്‌സിലുമായി 11 വിക്കറ്റ് വീഴ്ത്തിയ ആദിത്യ സര്‍വാതെയാണ് സൗരാഷ്ട്രയുടെ നടുകൊടിച്ചത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ ആദിത്യ സര്‍വാതെ രണ്ടാം ഇന്നിങ്‌സില്‍ ആറു വിക്കറ്റും നേടി. സര്‍വാതെ തന്നെയാണ് കളിയിലെ താരവും. സൗരാഷ്ട്രയുടെ മൂന്നാം രഞ്ജി ഫൈനല്‍ തോല്‍വിയാണിത്.