October 1, 2022 Saturday

Related news

August 23, 2022
July 29, 2022
July 12, 2022
July 11, 2022
July 10, 2022
July 9, 2022
July 3, 2022
August 9, 2021
August 8, 2021
May 28, 2021

സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ; യുട്യൂബർക്കെതിരെ കരിമഷി പ്രതിഷേധം

Janayugom Webdesk
തിരുവനന്തപുരം
September 26, 2020 8:15 pm

സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ച യു ട്യുബർക്കെതിരെ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും സാമൂഹ്യപ്രവർത്തക ദിയ സനയുടെയും നേതൃത്വത്തിൽ പ്രതിഷേധം. ഡോ. വിജയ് പി നായർ എന്നയാൾക്കെതിരെയായിരുന്നു ലൈവ് പ്രതികരണം.

ഇയാൾക്കെതിരെ കരിമഷി പ്രയോഗം നടത്തിയ സ്ത്രീകൾ ക്യാമറയ്ക്ക് മുന്നിൽ ഇയാളെ മാപ്പ് പറയിച്ചാണ് മടങ്ങിയത്. കവയിത്രി സുഗതകുമാരി അടക്കമുള്ളവർക്കെതിരെയും സ്ത്രീകളെ പൊതുവിൽ അധിക്ഷേപിച്ചുമാണ് ഇയാൾ വീഡിയോ ചെയ്തത്.

വിജയ് പി നായർ എന്ന ആൾ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ സംസ്ഥാന വനിതാ കമ്മീഷൻ, സൈബർ സെൽ, വനിതാ ശിശുക്ഷേമവകുപ്പ്, ജെൻഡർ അഡൈ്വസർ എന്നിവർക്ക് നേരത്തെ പരാതി നൽകിയിരുന്നു.

Eng­lish sum­ma­ry; Video abus­ing women; Kari­mashi protest­ed against YouTuber

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.