ബൈക്ക് ഇടിച്ചു തെറിപ്പിച്ച വയോധിക ചോരവാര്‍ന്നു കിടന്നു തിരിഞ്ഞു നോക്കാതെ യാത്രക്കാർ

Web Desk
Posted on March 28, 2018, 2:18 pm

ബൈക്ക് ഇടിച്ചു പരുക്കേറ്റ വൃദ്ധ ചോരവാര്‍ന്നു കിടന്നിട്ടും തിരിഞ്ഞു നോക്കാതെ യാത്രക്കാര്‍. തിരുവനന്തപുരത്തു കടയ്ക്കാവൂരിലാണ് ദാരുണമായ സംഭവം നടന്നത്. ബൈക്ക് ഇടിച്ചു തെറിപ്പിച്ച് റോഡില്‍ കിടന്ന സ്ത്രിയെ ആരും തിരിഞ്ഞു നോക്കാതെ വന്നതോടെ മണിക്കൂറുകള്‍ക്ക് ശേഷം പൊലീസ് എത്തിയാണ്  ആശുപത്രിയിലെത്തിച്ചത്.

മത്സ്യവില്‍പനക്കാരിയായ അഞ്ചുതെങ്ങ് സ്വദേശി ഫിലോമിനയെ ബൈക്കിലെത്തിയ യുവാക്കള്‍ ഇടിച്ച ശേഷം ബൈക്ക് നിര്‍ത്താതെ കടന്നുകളയുകയായിരുന്നു. മൂന്നുപേരാണ് ബൈക്കിലുണ്ടായിരുന്നത്. 15 മിനിട്ടിലധികം ചോരവാര്‍ന്നു കിടന്നിട്ടും വഴിയെ പോയ യാത്രക്കാര്‍ ആരും തന്നെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല. സി.സി ടീവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്.