Web Desk

March 06, 2021, 10:44 pm

വിളിച്ചിട്ടും ഉണരാതെ ആനക്കുട്ടി; പരിഭ്രാന്തിയിലായ അമ്മയാന ചെയ്തത്

Janayugom Online

തുള്ളിച്ചാടി നടന്ന ആനക്കുട്ടി തറയില്‍ കിടന്ന് നല്ല സൂപ്പര്‍ ഉറക്കത്തിലായി. ഒപ്പമുണ്ടായിരുന്ന അമ്മ ആന ആനക്കുട്ടി കുറച്ച് അധികം നേരമായിട്ടും ഉണരാതെയിരിക്കുന്നത് കണ്ടിട്ട് പരിഭ്രമിച്ച് തുമ്പിക്കൈകൊണ്ട് തട്ടി ഉണ്‍ത്താന്‍ നോക്കുകയും എന്നാല്‍ ഇതൊന്നും അറിയാതെ ആനക്കുട്ടി ഉറക്കത്തിലാണ്. പ്രാഗ് മൃഗശാലയിലെ ആനക്കുട്ടിയുടെ ഒരു പഴയ വിഡിയോയാണ് വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായത്. രസകരമായി ഈ വീഡിയോ വീണ്ടും ഒരുപാട് ആളുകളാണ് കണ്ടത്. ആനക്കുട്ടി ഉണരാതിരുന്നതിനെ തുടര്‍ന്ന് അമ്മ ആന വേഗം മൃഗശാല ജീവനക്കാരുടെ സഹായം തേടുന്നതും വീഡിയോയില്‍ കാണാം. ജീവനക്കാരെത്തി ആനക്കുട്ടിയെ ശരീരത്തില്‍ തട്ടിയുണര്‍ത്തുന്നതോടെയാണ് ആനക്കുട്ടി ചാടി എഴുനേല്‍ക്കുന്നത്. പിന്നെ അമ്മ ആനയുടെ അടുക്കലേക്ക് ഓടി പോകുന്നതും കാണാം. ആനക്കുട്ടിക്ക് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെന്ന് മനസ്സിലായതോടെയാണ് അമ്മയാനയ്ക്ക് സമാധാനമായത്.ഐഎഫ്എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ടെയാണ് ഇപ്പോള്‍ ഈ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.

ENGLISH SUMMARY:video of ele­phant went again viral
YOu may also like his video