മുഖ്യമന്ത്രിയെ വിമർശിക്കുന്ന കർഷകന്റെ വിഡിയോ സംപ്രേഷണം ചെയ്തുതിന് 2 മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് തെലങ്കാന സർക്കാർ. തെലങ്കാനയിൽ കോൺഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമർശിക്കുന്ന കർഷകന്റെ വീഡിയോ പങ്കുവെച്ചതിനാണ് പൾസ് ന്യൂസ് ബ്രേക്ക് എഡിറ്റർ രേവതി പൊഡഗാനന്ദ സഹപ്രവർത്തക തൻവി യാദവ് എന്നിവരെ അറസ്റ്റ് ചെയ്തത്.
രാവിലെ വീട്ടിൽ കയറിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. രേവന്ത് റെഡ്ഡിയെ വിമർശിച്ചുള്ള കർഷകന്റെ ബൈറ്റ് സംപ്രേഷണം ചെയ്തതിനാണ് അറസ്റ്റ്. കർഷകന്റെ ബൈറ്റിൽ അസഭ്യ പരാമർശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ രേവതിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ നാടകീയമായി പുലർച്ചെ വീട്ടിൽ കയറിയാണ് രേവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. രേവതിയുടെ ഭർത്താവ് ചൈതന്യയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രേവതിയുടെ മൊബൈലും ലാപ്ടോപ്പും പിടിച്ചെടുത്ത പൊലീസ് പൾസ് ന്യൂസ് ബ്രേക്കിന്റെ ഓഫീസും സീൽ ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.