കൊവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുന്നു

Web Desk

തിരുവനന്തപുരം

Posted on October 26, 2020, 8:26 am

കൊവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുന്നു. കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾക്ക് നടുവിലാണ് ഇക്കുറി കുരുന്നുകൾ ആദ്യക്ഷരം കുറിക്കുക. പൊതുവിടങ്ങളിലെ വിദ്യാരംഭം ഒഴിവാക്കണമെന്നും പരമാവധി വീടുകളിൽ തന്നെ വിദ്യാരംഭ ചടങ്ങുകൾ നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.

നാവിൽ എഴുതാൻ ഉപയോഗിക്കുന്ന സ്വർണം അണുമുക്തമാക്കണം. ഒരു കുട്ടിയുടെ നാവിൽ ഉപയോഗിച്ച സ്വർണം വീണ്ടും അടുത്ത കുട്ടിയ്ക്ക് ഉപയോഗിക്കരുത്. ശാരീരിക അകലം, മാസ്ക്, സാനിറ്റൈസർ എന്നിവ ഉറപ്പാക്കണമെന്നും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.

you may also like this video