Web Desk

August 10, 2020, 2:19 pm

മോഹൻലാലിനൊപ്പം അഭിനയിച്ച സിനിമയുടെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞപ്പോൾ തന്നെ അവരെന്നെ പുറത്താക്കി; ദുരനുഭവം പങ്കുവെച്ച് വിദ്യ ബാലൻ

Janayugom Online

സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് വിദ്യ ബാലൻ. മലയാളിയാണെങ്കിലും ബോളിവുഡിലാണ് കൂടുതൽ ശ്രദ്ധേയമായിട്ടുള്ളത്. എന്നാൽ വിദ്യാ ബാലന്റെ ആദ്യ ചിത്രത്തെ കുറിച്ച് ആർക്കും അത്ര അറിവില്ല.

ഇപ്പോളിതാ ഒരു ചിത്രം മുടങ്ങി പോയതിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന ദുരിത കാലത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. മോഹൻലാലിനൊപ്പം മലയാളത്തിൽ ആദ്യമായി ഫീച്ചർ ഫിലിം ചെയ്തു. എന്റെ ആദ്യ ഷെഡ്യൂളിന് ശേഷം 7,8 സിനിമകളുടെ ഓഫറുകളും ലഭിച്ചു. എന്നാൽ ആദ്യ ഷെഡ്യൂളിന് ശേഷം തന്നെ സിനിമയിൽ നിന്നും ഒഴിവാക്കി. ഇതോടെ മറ്റു സിനിമകളിൽ നിന്നും മാറ്റി. തുടർന്ന് എന്നെ രാശിയില്ലാത്തവൾ ആയി മുദ്രകുത്തി.

വിജയമോ പരാജയമോ മറ്റൊരാൾ കാരണമാകും എന്ന് ഞാൻ കരുതുന്നില്ലായെന്ന് താരം തുറന്നു പറയുന്നു. അക്കാലത്ത് ഒരു വലിയ സിനിമയിൽ നിന്നും എന്നെ പുറത്താക്കിയതായും താരം പറഞ്ഞു.

Eng­lish sum­ma­ry; vidya bal­an about her cinema

You may also like this video;