21 February 2024, Wednesday

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ കുരുന്നുകള്‍ ആദ്യാക്ഷരങ്ങള്‍ കുറിച്ചു

Janayugom Webdesk
ഷാര്‍ജ
October 16, 2021 5:43 pm

ഇന്ത്യന്‍ അസോസിയേഷൻ ഷാർജയിൽ നടന്ന വിദ്യാരംഭ മഹോത്സവത്തിന് കവിയും ഗാനരചയിതാവുമായ എം. ടി. പ്രദീപ് കുമാർ, പ്രൊഫസർ ഹരീഷ് ശ്രീരംഗം എന്നിവർ കാര്‍മ്മികത്വം വഹിച്ചു. നൂറോളം കുരുന്നുകളാണ് കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ടു നടന്ന വിദ്യാരംഭ ചടങ്ങിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ചത്. പ്രസിഡന്‍റ് ഡോ. ഇ.പി.ജോണ്‍സണ്‍ പരിപാടി ഉത്ഘാടനം നിർവഹിച്ചു. ജോയിന്റ് ജനറല്‍സെക്രട്ടറി ശ്രീനാഥ് കാടഞ്ചേരി സ്വാഗതം ആശംസിച്ചു ട്രഷറർ K ബാലകൃഷ്ണൻ, വൈ. പ്രസിഡന്റ് അഡ്വ. വൈ. എ. റഹീം, ജോയിന്‍റ് ട്രഷറർ ഷാജി കെ ജോൺ, ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രമോദ് മഹാജന്‍, വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ എന്നിവർ സംസാരിച്ചു.

 

 

Eng­lish Sum­ma­ry: Vid­yaramb­ham at Shar­jah Indi­an Association

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.