August 9, 2022 Tuesday

വിദ്യയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം നടത്തും

Janayugom Webdesk
തിരുവനന്തപുരം
December 18, 2019 10:26 am

ഉദയംപേരൂരിൽ ഭർത്താവും കാമുകിയും ചേർന്ന് കൊലപ്പെടുത്തിയ വിദ്യയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം നടത്തും. തിരുനെൽവേലിയിൽ പൊലീസ് മറവ് ചെയ്ത മൃതദേഹമാണ് മൂന്ന് മാസത്തിനു ശേഷം പുറത്തെടുക്കുന്നത്. മൃതദേഹം വിദ്യയുടേതെന്ന് ഉറപ്പിക്കുകയും മരണകാരണം സ്ഥിരീകരിക്കുകയുമാണ് റീ പോസ്റ്റുമോർട്ടത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചു.

വിദ്യ കൊലപാതകത്തിലെ ശാസ്ത്രീയ തെളിവ് ശേഖരണത്തിന്റെ നിർണായക ഘട്ടമാണ് ഇന്ന് തിരുനെൽവേലിയിൽ നടക്കുന്ന റീ പോസ്റ്റുമോർട്ടം. കാമുകിയായ സുനിതക്കൊപ്പം താമസിക്കാനായി വിദ്യയെ കൊലപ്പെടുത്തിയെന്നാണ് പ്രേംകുമാറിന്റെ മൊഴി. സെപ്റ്റംബർ 21ന് പുലർച്ചെ തിരുവനന്തപുരം പേയാട്ടെ വില്ലയിൽ വച്ച് കൊലപ്പെടുത്തിയ ശേഷം തിരുനെൽവേലിയിലെ ആളൊഴിഞ്ഞ റോഡരുകിൽ മൃതദേഹം ഉപേക്ഷിച്ചെന്നും പറയുന്നു. ഈ മൊഴി ശരിവയ്ക്കുന്ന തരത്തിൽ തിരുനെൽേവലിക്കടുത്തെ വള്ളിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് തിരിച്ചറിയാത്ത മൃതദേഹം ലഭിക്കുകയും പൊലീസ് ഏറ്റെടുത്ത് മറവ് ചെയ്യുകയും ചെയ്തിരുന്നു. ആ മൃതദേഹമാണ് ഇന്ന് പുറത്തെടുക്കുന്നത്.
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.