October 6, 2022 Thursday

കോവിഡ് പ്രതിരോധം: ഒരു വിയറ്റ്നാം മാതൃക

സതീഷ്ബാബു കൊല്ലമ്പലത്ത്
May 24, 2020 5:00 am

2020 ജനുവരി 8,വിയറ്റ്നാമിലെ ഹാനോയ് നഗരത്തിലെ ദ ലാപീസ് ഹോട്ടലിൽ മുറി അന്വേഷിച്ചു ചെന്ന വാൻ ഡോൺ (Van Doan) ഞെട്ടിപ്പോയി. ഗെയിറ്റിൽ ചട്ടിത്തൊപ്പി ധരിച്ച ഒരാൾ നെറ്റിക്ക് നേരെ തോക്ക് ചൂണ്ടിയതുപോലെ തോന്നി. അൽപനേരം ഗണ്ണിൽ സൂക്ഷിച്ചുനോക്കിയ ശേഷം “പനി ഉണ്ടല്ലോ. 38 ഡിഗ്രി സെൽഷ്യസ്” എന്നു പറഞ്ഞ് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. അൽപ്പനേരം കഴിഞ്ഞ് രണ്ടു പേർ ഡോണിനെ കൂട്ടിക്കൊണ്ടുപോയി കൂടുതൽ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടു. പത്തു മിനിട്ടിനു ശേഷം നാലഞ്ച് ഉദ്യോഗസ്ഥന്മാർ വന്ന് ആശുപ്രതിയിലേക്ക് കൊണ്ടുപോയി. പതിനാലു ദിവസം ക്വാറന്റീനിൽ കഴിയാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് ഡോൺ അറിയുന്നത് ചൈനയിൽ കൊറോണ എന്നു പേരുള്ള പകർച്ചവ്യാധി പടർന്നുപിടിക്കുന്നുണ്ടെന്ന കാര്യം. ഇതിന് ഒരു മുൻകരുതലായാണ് ഊഷ്മാവ് കൂടുതലുള്ള ആളുകളെ വിശദമായ ചികിത്സക്ക് വിധേയമാക്കുന്നത്.

ചൈനയിലെ വുഹാനിൽ രോഗം പടർന്നുകൊണ്ടിരിക്കുന്ന സമയം. ലോകം അതൊന്നും തങ്ങളെ ബാധിക്കുന്നില്ലെന്ന ചിന്തയിൽ നിൽക്കുമ്പോഴാണ് ചൈനയുടെ തൊട്ടടുത്തുള്ള വിയറ്റ്നാം അതീവ മുൻകരുതലോടുകൂടി സുരക്ഷാനടപടികൾ നടപ്പാക്കുന്നത്. ഏതാണ്ട് 1100 കിലോമീറ്ററോളം ചൈനയുമായി അതിർത്തി പങ്കിടുന്നുണ്ട് വിയറ്റ്നാം. 97 മില്യൻ ജനങ്ങളിൽ ഒരാൾക്കുപോലും കൊറോണ സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് വളരെ കൃത്യമായിട്ടുള്ള സുരക്ഷാനടപടികളുമായി വിയറ്റ്നാം മുന്നേറിയത് എന്ന് ഓർക്കണം.

മുൻകരുതലിന്റെ പടയൊരുക്കം

നമ്മുടെ പ്രതീക്ഷയ്ക്ക് വിപരീതമായി രോഗവ്യാപനം ചൈനയിൽ നിന്നും നേരിട്ട് യൂറോ പ്യൻ രാഷ്ട്രങ്ങളിലേക്ക് പടർന്നുകയറിയപ്പോഴും തൊട്ടടുത്തുള്ള വിയറ്റ്നാം സുരക്ഷിതമായി നിന്നു. വുഹാനിലെ തകർച്ചയിൽ നിന്നു പാഠം ഉൾക്കൊണ്ട് കൊറോണയെ നേരിടാൻ ഒരു ബജറ്റിനും പ്രതിരോധ തന്ത്രത്തിനും രൂപം നൽകുകയാണ് സർക്കാർ ആദ്യം ചെയ്തത്. ജനങ്ങളെ മനഃശാസ്ത്രപരമായി കൈകാര്യം ചെയ്തു. പണം സുരക്ഷിത ബോധം ഉണ്ടാക്കുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ട് ബജറ്റിൽ 1.1 ബില്യൻ യുഎസ് ഡോളർ രോഗപ്രതിരോധത്തിന് വേണ്ടി നീക്കിവ ച്ചു. ഒരു കൊറോണാ കേസ് പോലും രാജ്യത്ത് സ്ഥിരീകരിക്കാത്ത അവസ്ഥയിലാണ് ഇത്രയും വലിയൊരു തുക സർക്കാർ കൊറോണ പ്രതിരോധത്തിനു വേണ്ടി മാറ്റിവെച്ചത്. കോവിഡ് പിടിപെട്ടാൽ തടയുന്നതിന് വിൻ ഗ്രൂപ്പ് ഇന്നവേഷൻ ഫൗണ്ടേഷനും (Vin Group Inno­va­tion Foun­da­tion) വിൻഗ്രൂപ്പ് ഡാറ്റാ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചുകൊണ്ട് കോപ്പിഡ് 19 പ്രതിരോധ പദ്ധതിക്ക് ഉടനെ രൂപംനൽകാനും തീരുമാനിച്ചു.

വാക്സിൻ നിർമ്മാണ കമ്പനിയായ വാബിയോടെക്ക് (Vabiotech) കൊറോണാ വൈറസിന് വാക്സിൻ കണ്ടുപിടിക്കുന്നതിന് വൈറസ് രോഗ വിദഗ്ദനായ ഡോ. ലി തി ഹുവോങ് (Dr. Le Thi Huong)ന്റെ നേതൃത്വത്തിൽ ഒരു അന്വേഷണ വിഭാഗത്തെ ഉണ്ടാക്കി ഉടനെ റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടത് ഈ രംഗത്തെ ഒരു വലിയ കാൽവെയ്പായി. ജനങ്ങൾ സമ്പർക്കം വെക്കുന്ന എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ട ണമെന്നും നിർദ്ദേശിച്ചു. ഇവിടെ പണം പ്രശ്നമല്ല; ജീവനാണ് പ്രശ്നം. ബിസിനസ് വികസനത്തിനു പകരം മനുഷ്യന്റെ സുരക്ഷക്ക് പ്രാധാന്യം നൽകുന്ന നയമാണ് വേണ്ടതെന്ന് ഈ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് തീരുമാനിച്ചു. ദേശീയ വരുമാനത്തിന്റെ 7.5 ശതമാനം കോവിഡ് നിയന്ത്രണത്തിനുവേണ്ടി മാത്രം മാറ്റിവെച്ചു. സാമ്പത്തികമായി അത്ര സുരക്ഷിതമായ രാജ്യമല്ലായിരുന്നിട്ടുപോലും ഇത്രയും വലിയ തുക കോവിഡിനു വേണ്ടി മാറ്റിവെച്ചു.

രോഗം ബാധിച്ച് ആളുകൾ മരിക്കുമ്പോഴല്ല, മറിച്ച് രോഗം വരാതിരിക്കാനുള്ള മുൻകരുതലിനുവേണ്ടിയാണ് പണം ചെലവാക്കുന്നത് എന്നതാണ് ഒരു പ്രത്യേകത. അമേരിക്കയും ഗ്രേറ്റ് ബ്രിട്ടനുമടക്കമുള്ള രാഷ്ട്രങ്ങൾ കോവിഡ് അവരുടെ ഇടയിൽ പടർന്നുവ്യാപിക്കാൻ തുടങ്ങിയതിൽ പിന്നെയാണ് ഇതിന്റെ ഗൗരവം മനസ്സിലാക്കിയതും ശ്രദ്ധിക്കാൻ തുടങ്ങിയതും. അപ്പോഴേക്കും കോവിഡ് രാജ്യത്തെ ഏതാണ്ട് വിഴുങ്ങിക്കഴിഞ്ഞിരുന്നു. 2003‑ൽ സാർസ് എന്ന മാരകരോഗം പിടിപെട്ടപ്പോഴും 2009 ‑ൽ എച്ച്1 എൻ1 വ്യാപിച്ചപ്പോഴും വിയറ്റ്നാം സർക്കാർ പ്രാധാന്യം കൊടുത്തത് രോഗവ്യാപനം തടയുന്നതിനുവേണ്ടിയാണ്.

അതിനുവേണ്ടി വിദേശത്തുനിന്ന് വായ്പ വരെ സ്വീകരിച്ചു. പേടിയില്ലാതെ ചൈനയിൽ രോഗം വന്നപ്പോൾ സ്വീകരിച്ച നടപടി വിയറ്റ്നാമിന് ഒരു വഴികാട്ടിയായി. വ്യാപകമായ പ്രചരണങ്ങൾ വഴി വിയറ്റ്നാം ജനതക്ക് ശക്തമായ ആത്മവിശ്വാസം നൽകി. അപ്പോഴേക്കും ഈ ജനത എന്തു വെല്ലുവിളിയും നേരിടാൻ തയ്യാറായി. അതിനിടയിലാണ് കോവിഡ് രോഗം വിയറ്റ്നാമിൽ സ്ഥിരീകരിച്ചത്. ജനവരി 23 ന് വുഹാനിൽ നിന്നും വിയറ്റ്നാമിലെ മകനെ കാണാൻ വന്ന അച്ഛന് കോവിഡുണ്ടെന്ന് ആദ്യസ്ഥിരീകരണം. രണ്ടു ദിവസത്തിനുള്ളിൽ മകനും രോഗം പിടിപെട്ടു. ഇതോടുകൂടി ഗവൺമെന്റ് നടപടികൾ മാറ്റി. ജനുവരി 24 ന് വിയറ്റ്നാം സിവിൽ ഏവിയേഷൻ വുഹാനിൽ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി.

അച്ഛനും മകനും താമസിക്കുന്ന വിൻഫുക്കിലെ എല്ലാവരെയും പരിശോധിക്കാൻ കോവിഡ് കൺട്രോൾ പോയിന്റ് സ്ഥാപിച്ചു. സർക്കാർ എല്ലാവർക്കും മായ്ക്കും സാനിറ്റൈസറുകളും സൗജന്യമായി നൽകി. എല്ലാ പ്രോവിൻസും അതീവ ജാഗ്രതാപ്രദേശമാക്കി. എല്ലാവർക്കും പരിശോധന നിർബന്ധമാക്കി. ഇതെല്ലാം നടക്കുന്നത് കേവലം രണ്ടു രോഗികൾ മാത്രം രാജ്യത്ത് ഉണ്ടായിരുന്ന അവസരത്തിലാണെന്ന് ഓർക്കണം. ഫെബ്രുവരി 12 ന് ഹാനോയ് നഗരത്തിൽ രണ്ടു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടുകൂടി ആ പ്രദേശത്തിലെ 10000 പേരെ ഒറ്റയടിക്ക് ക്വാറന്റീനിലാക്കി. മിലിട്ടറിയേയും കമ്മ്യൂണിസ്റ്റ് ഗാർഡിനെയും ഉപയോഗിച്ച് ഇവർക്ക് ആവശ്യമുള്ള മരുന്നും ഭക്ഷണവും എത്തിച്ചുകൊടുത്തു. ജനങ്ങളെ റോഡിൽ ഇറക്കിയില്ല. ഹോചിമിൻ സിറ്റി മേയർ താൻ ഫോങ്ങ് (Thanh Phong) ഇടപെട്ടത് മാതൃകയായി. സാമൂഹ്യ അകലം വെറുതെ നടപ്പാവില്ല എട്ട് മില്യൻ ജനങ്ങൾക്ക് ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷണവും എത്തിച്ചതോടുകൂടി ജനങ്ങൾക്ക് പുറത്തേക്ക് ഇറങ്ങേണ്ട ആവശ്യം വന്നില്ല. സർക്കാരിന്റെ പ്രവർത്തന മികവ് വിലയിരുത്തി ജനങ്ങൾ സ്വയം സോഷ്യൽ ഡിസ്റ്റൻസിംഗിൽ ജീവിക്കാൻ തുടങ്ങിയത് വിയറ്റ്നാമിന് വലിയ കരുത്തായി.

അപ്പോഴേക്കും 3000ത്തോളം ബിസിനസ് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയവ അനിശ്ചിതമായി നിർത്തിവച്ചു. അവരെല്ലാം സന്തോഷത്തോടുകൂടി സര്‍ക്കാര്‍ നടപടിയില്‍ പങ്കെടുത്തു. കാരണം അവർക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന്റെ വലിയൊരു ഭാഗവും സർക്കാർ തന്നെ സഹിക്കാൻ തയ്യാറായി. മറ്റു നഗരത്തിൽനിന്നും ഹോചിമിൻ സിറ്റിയിൽ എത്തിയവർക്ക് 14 ദിവസം ക്വാറന്റീൻ ഏർപ്പെടുത്തിയതോടുകൂടി ക്രമേണ എല്ലാ യാത്രകളും നിലച്ചു. വിയറ്റ്നാമിൽ കോവിഡ് വന്നതിൽ പിന്നെ ഏപ്രിൽ 21 വരെ ആകെ വ്യാപിച്ചത് 268 പേർ ക്ക് മാത്രം. ചൈനയിൽ നിന്നും 6000 മൈൽ ദൂരെയുള്ള യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ അപ്പോഴേക്കും കോഡിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം അയ്യായിരത്തിൽ കവിഞ്ഞു. സൗത്ത് കൊറിയയിൽ 350000 കോവിഡ് ടെസ്റ്റ് നടത്തി മുന്നേറാൻ കഴിഞ്ഞെങ്കിലും കോവിഡ് വ്യാപനവും മരണ നിരക്കും അൽപം പോലും നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

കൊറിയ ഈ രോഗത്തെ കാര്യമായി എടുത്തില്ല. വൈറസ് നാടാകെ വ്യാപിച്ചു മരണം വിതച്ചപ്പോൾ മാത്രമാണ് അവർക്ക് ഗൗരവം ബോധ്യപ്പെട്ടത്. അപ്പോഴേക്കും ജനങ്ങൾ രോഗവാഹകരായി. പിന്നീട് ഭവിഷ്യത്തിനെ നേരിടുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ലാതെയായി. പണംകൊണ്ട് കാര്യമില്ല എന്ന സ്ഥിതി വന്നു. ജിഡിപി വളർച്ചയല്ല പ്രധാനം രോഗത്തിന്റെ തുടക്കത്തിൽ പണം വലിയ മരുന്നാണ്. ഭക്ഷണവും മരുന്നും മറ്റ് അത്യാവ ശ്യസാധനങ്ങളും വീട്ടിൽ എത്തിയാൽ പിന്നെ സ്വാഭാവികമായും സമൂഹവ്യാപനം നിന്നുകൊള്ളും എന്നു ലോകത്തിന് തെളിയിച്ചുകൊടുത്ത രാജ്യമാണ് വിയറ്റ്നാം.

അമേരിക്കയിൽ രോഗത്തെ പുച്ഛിക്കുന്ന ഒരു ബിസിനസ് സംസ്കാരം വളർന്നുവന്നത് വിനയായി. 75,000 ത്തോളം വരുന്ന ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു. വിയറ്റ്നാമിൽ ജിഡിപി യുടെ വളർച്ച വലിയ തോതിലല്ല. അമേരിക്കയേക്കാളും ഇംഗ്ലണ്ടിനേക്കാളും കുറഞ്ഞ നിരക്കിലാണ് ജിഡിപി വളരുന്നത്. പക്ഷേ, ഈ വളർച്ച 80 ശതമാനം വരുന്ന കർഷകരും ചെറിയ ചെറിയ ബിസിനസ്സുകാരും നൽകിയ സംഭാവ നയാണ്. വൻകിട വ്യവസായികൾ ഇവിടെ സമ്പത്ത് കേന്ദ്രീകരണം നടത്തുന്നില്ല. അതുകൊണ്ടു തന്നെ കോവിഡ് രോഗം വിതയ്ക്കുന്ന കാലത്തുപോലും ഒരുതരത്തിലും ബിസിനസ് വളർച്ചക്കു വേണ്ടി നിയന്ത്രണത്തിൽ ഇളവ് വരുത്താൻ ഈ രാജ്യം തയ്യാറായിട്ടില്ല. നമ്മുടെ രാജ്യം പോലെ ഇംഗ്ലണ്ടിലും അമേരിക്കയിലും ആളുകൾ കൂടുതൽ രോഗം പിടിപെട്ട് മരിക്കുമ്പോഴും രോഗ വ്യാപനം വർദ്ധിക്കുമ്പോഴും ഇളവുകൾ നൽകുന്ന ഒരു സമ്പ്രദായമായിരുന്നില്ല വിയറ്റ്നാമിന്റേത്. ഒരാൾ പോലും ഉവിടെ കോവിഡ് ബാധിച്ച് മരിച്ചില്ല. സോഷ്യലിസ്റ്റ് വ്യവസ്ഥ എങ്ങനെ മനുഷ്യനെ സംരക്ഷിക്കുന്നു എന്നു കാണിക്കുന്നതിന് ഏറ്റവും വലിയ തെളിവാണ് വിയറ്റ്നാം.

കോവിഡ് പ്രതിരോധം: ഒരു വിയറ്റ്നാം മാതൃക സതീഷ്ബാബു കൊല്ലമ്പലത്ത് 2020 ജനുവരി 8,വിയറ്റ്നാമിലെ ഹാനോയ് നഗരത്തിലെ ദ ലാപീസ് ഹോട്ടലിൽ മുറി അന്വേഷിച്ചു ചെന്ന വാൻ ഡോൺ (Van Doan) ഞെട്ടിപ്പോയി. ഗെയിറ്റിൽ ചട്ടിത്തൊപ്പി ധരിച്ച ഒരാൾ നെറ്റിക്ക് നേരെ തോക്ക് ചൂണ്ടിയതുപോലെ തോന്നി. അൽപനേരം ഗണ്ണിൽ സൂക്ഷിച്ചുനോക്കിയ ശേഷം “പനി ഉണ്ടല്ലോ. 38 ഡിഗ്രി സെൽഷ്യസ്” എന്നു പറഞ്ഞ് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. അൽപ്പനേരം കഴിഞ്ഞ് രണ്ടു പേർ ഡോണിനെ കൂട്ടിക്കൊണ്ടുപോയി കൂടുതൽ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടു. പത്തു മിനിട്ടിനു ശേഷം നാലഞ്ച് ഉദ്യോഗസ്ഥന്മാർ വന്ന് ആശുപ്രതിയിലേക്ക് കൊണ്ടുപോയി. പതിനാലു ദിവസം ക്വാറന്റീനിൽ കഴിയാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് ഡോൺ അറിയുന്നത് ചൈനയിൽ കൊറോണ എന്നു പേരുള്ള പകർച്ചവ്യാധി പടർന്നുപിടിക്കുന്നുണ്ടെന്ന കാര്യം.

ഇതിന് ഒരു മുൻകരുതലായാണ് ഊഷ്മാവ് കൂടുതലുള്ള ആളുകളെ വിശദമായ ചികിത്സക്ക് വിധേയമാക്കുന്നത്. ചൈനയിലെ വുഹാനിൽ രോഗം പടർന്നുകൊണ്ടിരിക്കുന്ന സമയം. ലോകം അതൊന്നും തങ്ങളെ ബാധിക്കുന്നില്ലെന്ന ചിന്തയിൽ നിൽക്കുമ്പോഴാണ് ചൈനയുടെ തൊട്ടടുത്തുള്ള വിയറ്റ്നാം അതീവ മുൻകരുതലോടുകൂടി സുരക്ഷാനടപടികൾ നടപ്പാക്കുന്നത്. ഏതാണ്ട് 1100 കിലോമീറ്ററോളം ചൈനയുമായി അതിർത്തി പങ്കിടുന്നുണ്ട് വിയറ്റ്നാം. 97 മില്യൻ ജനങ്ങളിൽ ഒരാൾക്കുപോലും കൊറോണ സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് വളരെ കൃത്യമായിട്ടുള്ള സുരക്ഷാനടപടികളുമായി വിയറ്റ്നാം മുന്നേറിയത് എന്ന് ഓർക്കണം.

മുൻകരുതലിന്റെ പടയൊരുക്കം നമ്മുടെ പ്രതീക്ഷയ്ക്ക് വിപരീതമായി രോഗവ്യാപനം ചൈനയിൽ നിന്നും നേരിട്ട് യൂറോ പ്യൻ രാഷ്ട്രങ്ങളിലേക്ക് പടർന്നുകയറിയപ്പോഴും തൊട്ടടുത്തുള്ള വിയറ്റ്നാം സുരക്ഷിതമായി നിന്നു. വുഹാനിലെ തകർച്ചയിൽ നിന്നു പാഠം ഉൾക്കൊണ്ട് കൊറോണയെ നേരിടാൻ ഒരു ബജറ്റിനും പ്രതിരോധ തന്ത്രത്തിനും രൂപം നൽകുകയാണ് സർക്കാർ ആദ്യം ചെയ്തത്. ജനങ്ങളെ മനഃശാസ്ത്രപരമായി കൈകാര്യം ചെയ്തു. പണം സുരക്ഷിത ബോധം ഉണ്ടാക്കുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ട് ബജറ്റിൽ 1.1 ബില്യൻ യുഎസ് ഡോളർ രോഗപ്രതിരോധത്തിന് വേണ്ടി നീക്കിവ ച്ചു. ഒരു കൊറോണാ കേസ് പോലും രാജ്യത്ത് സ്ഥിരീകരിക്കാത്ത അവസ്ഥയിലാണ് ഇത്രയും വലിയൊരു തുക സർക്കാർ കൊറോണ പ്രതിരോധത്തിനു വേണ്ടി മാറ്റിവെച്ചത്.

കോവിഡ് പിടിപെട്ടാൽ തടയുന്നതിന് വിൻ ഗ്രൂപ്പ് ഇന്നവേഷൻ ഫൗണ്ടേഷനും (Vin Group Inno­va­tion Foun­da­tion) വിൻഗ്രൂപ്പ് ഡാറ്റാ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചുകൊണ്ട് കോപ്പിഡ് 19 പ്രതിരോധ പദ്ധതിക്ക് ഉടനെ രൂപംനൽകാനും തീരുമാനിച്ചു. വാക്സിൻ നിർമ്മാണ കമ്പനിയായ വാബിയോടെക്ക് (Vabiotech) കൊറോണാ വൈറസിന് വാക്സിൻ കണ്ടുപിടിക്കുന്നതിന് വൈറസ് രോഗ വിദഗ്ദനായ ഡോ. ലി തി ഹുവോങ് (Dr. Le Thi Huong)ന്റെ നേതൃത്വത്തിൽ ഒരു അന്വേഷണ വിഭാഗത്തെ ഉണ്ടാക്കി ഉടനെ റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടത് ഈ രംഗത്തെ ഒരു വലിയ കാൽവെയ്പായി. ജനങ്ങൾ സമ്പർക്കം വെക്കുന്ന എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ട ണമെന്നും നിർദ്ദേശിച്ചു. ഇവിടെ പണം പ്രശ്നമല്ല; ജീവനാണ് പ്രശ്നം.

ബിസിനസ് വികസനത്തിനു പകരം മനുഷ്യന്റെ സുരക്ഷക്ക് പ്രാധാന്യം നൽകുന്ന നയമാണ് വേണ്ടതെന്ന് ഈ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് തീരുമാനിച്ചു. ദേശീയ വരുമാനത്തിന്റെ 7.5 ശതമാനം കോവിഡ് നിയന്ത്രണത്തിനുവേണ്ടി മാത്രം മാറ്റിവെച്ചു. സാമ്പത്തികമായി അത്ര സുരക്ഷിതമായ രാജ്യമല്ലായിരുന്നിട്ടുപോലും ഇത്രയും വലിയ തുക കോവിഡിനു വേണ്ടി മാറ്റിവെച്ചു. രോഗം ബാധിച്ച് ആളുകൾ മരിക്കുമ്പോഴല്ല, മറിച്ച് രോഗം വരാതിരിക്കാനുള്ള മുൻകരുതലിനുവേണ്ടിയാണ് പണം ചെലവാക്കുന്നത് എന്നതാണ് ഒരു പ്രത്യേകത. അമേരിക്കയും ഗ്രേറ്റ് ബ്രിട്ടനുമടക്കമുള്ള രാഷ്ട്രങ്ങൾ കോവിഡ് അവരുടെ ഇടയിൽ പടർന്നുവ്യാപിക്കാൻ തുടങ്ങിയതിൽ പിന്നെയാണ് ഇതിന്റെ ഗൗരവം മനസ്സിലാക്കിയതും ശ്രദ്ധിക്കാൻ തുടങ്ങിയതും. അപ്പോഴേക്കും കോവിഡ് രാജ്യത്തെ ഏതാണ്ട് വിഴുങ്ങിക്കഴിഞ്ഞിരുന്നു. 2003‑ൽ സാർസ് എന്ന മാരകരോഗം പിടിപെട്ടപ്പോഴും 2009 ‑ൽ എച്ച്1 എൻ1 വ്യാപിച്ചപ്പോഴും വിയറ്റ്നാം സർക്കാർ പ്രാധാന്യം കൊടുത്തത് രോഗവ്യാപനം തടയുന്നതിനുവേണ്ടിയാണ്. അതിനുവേണ്ടി വിദേശത്തുനിന്ന് വായ്പ വരെ സ്വീകരിച്ചു.

പേടിയില്ലാതെ 

ചൈനയിൽ രോഗം വന്നപ്പോൾ സ്വീകരിച്ച നടപടി വിയറ്റ്നാമിന് ഒരു വഴികാട്ടിയായി. വ്യാപകമായ പ്രചരണങ്ങൾ വഴി വിയറ്റ്നാം ജനതക്ക് ശക്തമായ ആത്മവിശ്വാസം നൽകി. അപ്പോഴേക്കും ഈ ജനത എന്തു വെല്ലുവിളിയും നേരിടാൻ തയ്യാറായി. അതിനിടയിലാണ് കോവിഡ് രോഗം വിയറ്റ്നാമിൽ സ്ഥിരീകരിച്ചത്. ജനവരി 23 ന് വുഹാനിൽ നിന്നും വിയറ്റ്നാമിലെ മകനെ കാണാൻ വന്ന അച്ഛന് കോവിഡുണ്ടെന്ന് ആദ്യസ്ഥിരീകരണം. രണ്ടു ദിവസത്തിനുള്ളിൽ മകനും രോഗം പിടിപെട്ടു. ഇതോടുകൂടി ഗവൺമെന്റ് നടപടികൾ മാറ്റി. ജനുവരി 24 ന് വിയറ്റ്നാം സിവിൽ ഏവിയേഷൻ വുഹാനിൽ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. അച്ഛനും മകനും താമസിക്കുന്ന വിൻഫുക്കിലെ എല്ലാവരെയും പരിശോധിക്കാൻ കോവിഡ് കൺട്രോൾ പോയിന്റ് സ്ഥാപിച്ചു. സർക്കാർ എല്ലാവർക്കും മായ്ക്കും സാനിറ്റൈസറുകളും സൗജന്യമായി നൽകി.

എല്ലാ പ്രോവിൻസും അതീവ ജാഗ്രതാപ്രദേശമാക്കി. എല്ലാവർക്കും പരിശോധന നിർബന്ധമാക്കി. ഇതെല്ലാം നടക്കുന്നത് കേവലം രണ്ടു രോഗികൾ മാത്രം രാജ്യത്ത് ഉണ്ടായിരുന്ന അവസരത്തിലാണെന്ന് ഓർക്കണം. ഫെബ്രുവരി 12 ന് ഹാനോയ് നഗരത്തിൽ രണ്ടു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടുകൂടി ആ പ്രദേശത്തിലെ 10000 പേരെ ഒറ്റയടിക്ക് ക്വാറന്റീനിലാക്കി. മിലിട്ടറിയേയും കമ്മ്യൂണിസ്റ്റ് ഗാർഡിനെയും ഉപയോഗിച്ച് ഇവർക്ക് ആവശ്യമുള്ള മരുന്നും ഭക്ഷണവും എത്തിച്ചുകൊടുത്തു. ജനങ്ങളെ റോഡിൽ ഇറക്കിയില്ല. ഹോചിമിൻ സിറ്റി മേയർ താൻ ഫോങ്ങ് (Thanh Phong) ഇടപെട്ടത് മാതൃകയായി.

സാമൂഹ്യ അകലം വെറുതെ നടപ്പാവില്ല 

എട്ട് മില്യൻ ജനങ്ങൾക്ക് ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷണവും എത്തിച്ചതോടുകൂടി ജനങ്ങൾക്ക് പുറത്തേക്ക് ഇറങ്ങേണ്ട ആവശ്യം വന്നില്ല. സർക്കാരിന്റെ പ്രവർത്തന മികവ് വിലയിരുത്തി ജനങ്ങൾ സ്വയം സോഷ്യൽ ഡിസ്റ്റൻസിംഗിൽ ജീവിക്കാൻ തുടങ്ങിയത് വിയറ്റ്നാമിന് വലിയ കരുത്തായി. അപ്പോഴേക്കും 3000ത്തോളം ബിസിനസ് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയവ അനിശ്ചിതമായി നിർത്തിവച്ചു. അവരെല്ലാം സന്തോഷത്തോടുകൂടി സര്‍ക്കാര്‍ നടപടിയില്‍ പങ്കെടുത്തു. കാരണം അവർക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന്റെ വലിയൊരു ഭാഗവും സർക്കാർ തന്നെ സഹിക്കാൻ തയ്യാറായി.

മറ്റു നഗരത്തിൽനിന്നും ഹോചിമിൻ സിറ്റിയിൽ എത്തിയവർക്ക് 14 ദിവസം ക്വാറന്റീൻ ഏർപ്പെടുത്തിയതോടുകൂടി ക്രമേണ എല്ലാ യാത്രകളും നിലച്ചു. വിയറ്റ്നാമിൽ കോവിഡ് വന്നതിൽ പിന്നെ ഏപ്രിൽ 21 വരെ ആകെ വ്യാപിച്ചത് 268 പേർ ക്ക് മാത്രം. ചൈനയിൽ നിന്നും 6000 മൈൽ ദൂരെയുള്ള യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ അപ്പോഴേക്കും കോഡിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം അയ്യായിരത്തിൽ കവിഞ്ഞു. സൗത്ത് കൊറിയയിൽ 350000 കോവിഡ് ടെസ്റ്റ് നടത്തി മുന്നേറാൻ കഴിഞ്ഞെങ്കിലും കോവിഡ് വ്യാപനവും മരണ നിരക്കും അൽപം പോലും നിയന്ത്രിക്കാൻ കഴിഞ്ഞില്ല. കൊറിയ ഈ രോഗത്തെ കാര്യമായി എടുത്തില്ല. വൈറസ് നാടാകെ വ്യാപിച്ചു മരണം വിതച്ചപ്പോൾ മാത്രമാണ് അവർക്ക് ഗൗരവം ബോധ്യപ്പെട്ടത്. അപ്പോഴേക്കും ജനങ്ങൾ രോഗവാഹകരായി. പിന്നീട് ഭവിഷ്യത്തിനെ നേരിടുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ലാതെയായി. പണംകൊണ്ട് കാര്യമില്ല എന്ന സ്ഥിതി വന്നു.

ജിഡിപി വളർച്ചയല്ല പ്രധാനം

രോഗത്തിന്റെ തുടക്കത്തിൽ പണം വലിയ മരുന്നാണ്. ഭക്ഷണവും മരുന്നും മറ്റ് അത്യാവ ശ്യസാധനങ്ങളും വീട്ടിൽ എത്തിയാൽ പിന്നെ സ്വാഭാവികമായും സമൂഹവ്യാപനം നിന്നുകൊള്ളും എന്നു ലോകത്തിന് തെളിയിച്ചുകൊടുത്ത രാജ്യമാണ് വിയറ്റ്നാം. അമേരിക്കയിൽ രോഗത്തെ പുച്ഛിക്കുന്ന ഒരു ബിസിനസ് സംസ്കാരം വളർന്നുവന്നത് വിനയായി. 75,000 ത്തോളം വരുന്ന ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു. വിയറ്റ്നാമിൽ ജിഡിപി യുടെ വളർച്ച വലിയ തോതിലല്ല. അമേരിക്കയേക്കാളും ഇംഗ്ലണ്ടിനേക്കാളും കുറഞ്ഞ നിരക്കിലാണ് ജിഡിപി വളരുന്നത്. പക്ഷേ, ഈ വളർച്ച 80 ശതമാനം വരുന്ന കർഷകരും ചെറിയ ചെറിയ ബിസിനസ്സുകാരും നൽകിയ സംഭാവ നയാണ്. വൻകിട വ്യവസായികൾ ഇവിടെ സമ്പത്ത് കേന്ദ്രീകരണം നടത്തുന്നില്ല.

അതുകൊണ്ടു തന്നെ കോവിഡ് രോഗം വിതയ്ക്കുന്ന കാലത്തുപോലും ഒരുതരത്തിലും ബിസിനസ് വളർച്ചക്കു വേണ്ടി നിയന്ത്രണത്തിൽ ഇളവ് വരുത്താൻ ഈ രാജ്യം തയ്യാറായിട്ടില്ല. നമ്മുടെ രാജ്യം പോലെ ഇംഗ്ലണ്ടിലും അമേരിക്കയിലും ആളുകൾ കൂടുതൽ രോഗം പിടിപെട്ട് മരിക്കുമ്പോഴും രോഗ വ്യാപനം വർദ്ധിക്കുമ്പോഴും ഇളവുകൾ നൽകുന്ന ഒരു സമ്പ്രദായമായിരുന്നില്ല വിയറ്റ്നാമിന്റേത്. ഒരാൾ പോലും ഉവിടെ കോവിഡ് ബാധിച്ച് മരിച്ചില്ല. സോഷ്യലിസ്റ്റ് വ്യവസ്ഥ എങ്ങനെ മനുഷ്യനെ സംരക്ഷിക്കുന്നു എന്നു കാണിക്കുന്നതിന് ഏറ്റവും വലിയ തെളിവാണ് വിയറ്റ്നാം. .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.