August 7, 2022 Sunday

Related news

July 23, 2022
July 18, 2022
July 1, 2022
June 17, 2022
June 9, 2022
June 8, 2022
June 6, 2022
June 5, 2022
February 16, 2022
February 7, 2022

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലെ കണക്കില്‍ പെടാത്ത പണം അന്വേഷിക്കണം: വിജിലൻസ്

Janayugom Webdesk
November 25, 2020 1:57 pm

തൊടുപുഴ : ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് കണക്കില്‍പ്പെടാതെ വന്ന പത്ത് കോടി രൂപയെക്കുറിച്ച് അന്വേഷണം വേണമെന്ന് വിജിലൻസ് കോടതിയില്‍ ആവശ്യപ്പെട്ടു. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ഒത്താശ ചെയ്തതിനുളള പ്രതിഫലമാണ് ഈ പണം എന്നാണ് വിജിലൻസിന്റെ വാദം.

ഈ തുകയ്ക്ക് പിഴ അടച്ചപ്പോള്‍ ആദായ നികുതി വകുപ്പ് കേസില്‍ നിന്നും അന്വേഷണത്തില്‍ നിന്നും പിൻമാറി. കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ട്. ഈ പണമിടപാടില്‍ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനും പങ്കുളളതായി അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഇത് അന്വേഷിക്കണമെന്നും വിജിലൻസ് കോടതിയില്‍ പറഞ്ഞു.

ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചത് കള്ളപ്പണമാണെന്ന്  വി കെ ഇബ്രാഹിംകുഞ്ഞ് നേരത്തെ സമ്മതിച്ചിരുന്നു. ആദായ നികുതി വകുപ്പിനോടാണ് ഇബ്രാഹിംകുഞ്ഞ് കുറ്റസമ്മതം നടത്തിയത്. നികുതി അടക്കാത്ത പണമാണ് ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിൽ അടച്ചതെന്ന് സമ്മതിച്ച് ആദായനികുതി വകുപ്പിന് ഇബ്രാഹിംകുഞ്ഞ് കത്തയച്ചിരുന്നുവെന്ന് വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടില്‍ വ്യക്തമാക്കി.

2017ൽ ആദായ നികുതി വകുപ്പ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ നാലര കോടിയുടെ കണക്കില്‍പെടാത്ത നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. വിജിലൻസ് ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് മരവിച്ച ഇൻകം ടാക്‌സ് വകുപ്പിന്റെ പ്രൊഹിബിഷൻ ഓർഡറും കണ്ടെത്തിയിരുന്നു. നാലേ കാൽ കോടിയുടെ ഉറവിടം എവിടെന്നു പറയാൻ കഴിഞ്ഞിട്ടില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ENGLISH SUMMARY: VIGILANCE DEMANDS INQUIRY IN CHANDRIKA DAILY’S ACCOUNT

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.