അഴിക്കോട് എംഎൽഎ, കെ എം ഷാജിക്കെതിരായ കേസിൽ വിജിലൻസ് ഇന്ന് എഫ്ഐആർ നടപടികൾ പൂർത്തിയാക്കും. കണ്ണൂർ ഡിവൈഎസ്പി മധുസൂധന്റെ നേത്രത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുക.കെ എം ഷാജിക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് വിജിലൻസ് ഇന്നലെ നിയമോപദേശം തേടിയിരുന്നു. ലോക്ഡൗൺ ആയതിനാൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനപ്പുറം കൂടുതൽ അന്വേഷണത്തിലേക്ക് ഇപ്പോൾ കടക്കില്ലെന്ന് വിജിലൻസ് അറിയിച്ചു.
അഴിക്കോട് സ്കൂളിൽ പ്ലസ് ടു അനുവദിക്കുന്നതിനായി സ്കൂൾ മാനേജ്മെന്റിൽ നിന്ന് കെ എം ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം.
ENGLISH SUMMARY: vigilance enquiry against k m shaji starts from today
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.