കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി . 2017 ൽ ഹയർ സെക്കൻഡറി അനുവദിക്കാൻ മാനേജ്മെന്റിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയിൽ മേൽ ആണ് അന്വേഷണം നടത്താൻ അനുമതി നൽകിയിരിക്കുന്നത് . അഴിക്കോട് സ്കൂൾ മാനേജ്മെന്റിൽ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി.കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദ്മനാഭനാണ് പരാതി നൽകിയിരുന്നത്.
പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. നിയമസഭാ സ്പീക്കറോടും സർക്കാരിനോടും കേസിൽ തുടരന്വേഷണത്തിന് അനുമതി തേടിയിരുന്നു. സർക്കാർ അനുമതി ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
തനിക്കെതിരായ ഫയൽ നീക്കങ്ങൾ കൃത്യമായി മനസിലാക്കിയ കെ എം ഷാജി ദിവസങ്ങൾക്കകം തനിക്കെതിരെ ഇതുപോലെ ഒരു ഉത്തരവ് വരാൻ പോകുന്നതറിഞ്ഞ ഷാജി മുൻകൂട്ടി എറിഞ്ഞ കയറാണ് ആ ഫേസ്ബുക് പോസ്റ്റ് എന്ന് എ എ റഹീം പ്രതികരിച്ചു.
updating..
ENGLISH SUMMARY: vigilance enquiry to k m shaji
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.