Friday
22 Feb 2019

ബന്ധുനിയമന കേസ് അവസാനിപ്പിക്കുന്നു

By: Web Desk | Wednesday 20 September 2017 11:32 AM IST

മുന്‍മന്ത്രിയും സിപിഐ എം നേതാവുമായ ഇ പി ജയരാജനെതിരെയുളള ബന്ധുനിയമനകേസിലെ അന്വേഷണം അവസാനിപ്പിക്കുന്നു.കേസിൽ തെളിവില്ലാത്തതിനാൽ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ല. അതിനാൽ അന്വേഷണം അവസാനിപ്പിക്കാമെന്നും വിജിലൻസ് ലീഗൽ അഡ്വൈസർ സി സി അഗസ്റ്റൻ നിയമോപദേശം നൽകി.

നിയമനം ലഭിച്ചിട്ടും പി കെ ശ്രീമതിയുടെ മകന്‍ പി കെ സുധീര്‍ സ്ഥാനമേറ്റെടുത്തില്ല. പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയില്ല. ഉത്തരവിറങ്ങി മൂന്നാംദിവസം തന്നെ മന്ത്രി പിന്‍വലിച്ചെന്നുമാണ് വിജിലന്‍സ് പറയുന്ന കാരണങ്ങള്‍. കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറയ്ക്ക് ഹൈക്കോടതിയെയും വിജിലന്‍സ് തീരുമാനം അറിയിക്കും.

ഇ.പി ജയരാജന്‍ മന്ത്രിയായിരിക്കെ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് സ്വന്തക്കാരെ നിയമിച്ച നടപടി വിവാദമായിരുന്നു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി എംപിയുടെ മകന്‍ പി.കെ.സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതടക്കമുള്ള നിയമനങ്ങളാണ് വിവാദമായത്.

Related News