കൊച്ചി
പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ റിമാൻഡിലായി ചികിത്സയിൽ കഴിയുന്ന ഇബ്രാഹിം കുഞ്ഞിന്റെ ആശുപത്രി മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷൻ പിൻവലിച്ചു.
ലേക്ഷോർ ആശുപത്രിയിൽവച്ച് ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് വിജിലൻസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടു. ഡോക്ടറുടെ സാന്നിധ്യത്തിലേ ചോദ്യം ചെയ്യാവൂ എന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. ലേക് ഷോറിൽനിന്ന് മാറ്റരുതെന്നാണ് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ കോടതിക്ക് നൽകിയിരിക്കുന്ന റിപ്പോർട്ട്.
ഇബ്രാഹിം കുഞ്ഞിന് സ്വകാര്യ ആശുപത്രിയിൽ ലഭിക്കുന്ന ചികിത്സ നിലവിൽ സർക്കാർ ആശുപത്രിയിൽ നൽകാൻ കഴിയില്ല. കോവിഡ് പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് ഡിഎംഒയുടെ റിപ്പോർട്ട്.
കാൻസർ സെന്ററുള്ള കളമശേരി മെഡിക്കൽ കോളജും കോവിഡ് ആശുപത്രിയായി മാറ്റിയിരിക്കുകയാണ്. അതുകൊണ്ട് ഇവിടേക്ക് മാറ്റാനാവില്ല. ഈ സാഹചര്യത്തിൽ ലേക് ഷോറിൽ തന്നെ ചികിത്സ തുടരുന്നതാകും നല്ലതെന്ന അഭിപ്രായമാണ് ആരോഗ്യവിദഗ്ധർ കോടതിക്ക് നൽകിയ റിപ്പോർട്ടിൽ പങ്കുവച്ചത്. തുടർന്നാണ് ആശുപത്രിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യം വിജിലൻസ് കോടതിയിൽ ഉന്നയിച്ചത്.
English summary:Vigilance has withdrawn a petition seeking hospital change
You may also like this video: