Web Desk

തിരുവനന്തപുരം

May 14, 2021, 11:14 am

അടുത്ത മൂന്നു മണിക്കൂറിൽ 9 ജില്ലകളിൽ ജാഗ്രതാ നിർദേശം

Janayugom Online

അടുത്ത മൂന്നു മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റു വീശാനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ന്യൂന മർദ്ദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. ആളുകളെ ആവശ്യമെങ്കിൽ മാറ്റി പാർപ്പിക്കാൻ 2900 അധികം ക്യാമ്ബുകൾ സജ്ജീകരിച്ച് ദുരന്തനിവാരണ അതോറിറ്റി. സംസ്ഥാനത്ത് താലൂക്ക് അടിസ്ഥാനത്തിൽ കൺട്രോൾ റൂമുകൾ തുറന്നു.

ഏത് തരം അടിയന്തര സാഹചര്യത്തെ നേരിടാനും സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായി ദുരന്തനിവാരണ അതോറിറ്റി കമ്മീഷണർ ഡോ. എ. കൗശിഗൻ പറഞ്ഞു. ഡാമുകളിലെ വെളളത്തിന്റെ വിതാനം നിരന്തരം നീരീക്ഷിക്കുന്നുണ്ടെന്ന് ഇറിഗേഷൻ ചീഫ് എഞ്ചീനിയറും പ്രതികരിച്ചു.

തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂനമർദ്ദം ആകുകയും 16 ന് ചുഴലിക്കാറ്റ് ആയി പരിണമിക്കും എന്ന കാലാവസ്ഥ നീരീക്ഷണ വകുപ്പിന്റെ മുന്നറിപ്പിനെ തുടർന്ന് കനത്ത മുൻകരുതലാണ് സംസ്ഥാന സർക്കാർ എടുത്തിരിക്കുന്നത്. അപകട സാധ്യത മുൻകൂട്ടി കണ്ട് എൻഡിആർഎഫ് സംഘം തൃശൂരിലെത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ സംഘത്തെ നിയോഗിക്കും.

സംസ്ഥാനത്തെമ്ബാടുമായി ജില്ലാ, താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു. വിവിധ ഡെപ്യൂട്ടി കളക്ടറമാർക്ക് താലൂക്കുകളുടെ ചുമതല നൽകി. കടലാക്രമണ പ്രദേശങ്ങളിൽ ഗ്രോബാഗുകൾ ഇടുന്ന ജോലി യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യും. ബണ്ടുകൾ, സ്പിൽവേ എന്നീവിടങ്ങളിൽ നിന്ന് വെളളം കടലിലേക്ക് ഒഴുക്കികളയുന്നതിനായി ക്രമീകരണങ്ങളും വേഗത്തിൽ നടക്കുകയാണ് ജനങ്ങളോട് ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Eng­lish sum­ma­ry; Vig­i­lance in 9 dis­tricts in next three hours

You may also like this video;