Web Desk

കോഴിക്കോട്

July 07, 2021, 11:18 am

കെ എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു: നടപടി അനധികൃത സ്വത്ത് സമ്പാദന കേസില്‍

Janayugom Online

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലീം ലീ​ഗ് നേതാവും മുൻ എം എൽഎയും ആയ കെ എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലൻസ് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യുന്നത്.

വിജിലൻസ് നിർദ്ദേശത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് കെ എം ഷാജിയുടെ വീട് അളന്നിരുന്നു. ഇതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് ഷാജിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. കഴിഞ്ഞ തവണ ചോദ്യം ചെയ്യലിൽ ഷാജിയുടെ വീട്ടിൽ നിന്ന് ലഭിച്ച പണമിടപാടുമായി ബന്ധപ്പെട്ട ചില കൗണ്ടർഫോയിലുകളിലും പൊരുത്തക്കേട് ഉണ്ട് എന്നാണ് വിവരം. ഇക്കാര്യവും അന്വേഷിക്കും.

Eng­lish sum­ma­ry; Vig­i­lance inter­ro­gates KM Shaji:

You may also like this video;