10 October 2024, Thursday
KSFE Galaxy Chits Banner 2

Related news

October 7, 2024
October 6, 2024
October 6, 2024
October 5, 2024
October 4, 2024
October 4, 2024
October 3, 2024
September 29, 2024
September 28, 2024
September 27, 2024

എം ആര്‍ അജിത്കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം എസ്ഐടിക്ക് : യോഗേഷ് ഗുപ്ത മേല്‍നോട്ടം വഹിക്കും

Janayugom Webdesk
തിരുവനന്തപുരം
September 20, 2024 6:02 pm

എ‍ഡിജിപി എം ആര്‍ അജിത് കുമാറിനെതിരായവിജിലന്‍സ് അന്വേഷണത്തിന്റെ ചുമതല തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്.എസ് പി ജോണ്‍കുട്ടി അന്വേഷണം നടത്തും. വിജിലന്‍സ് മേധാവി യോഗേഷ് ഗൂപ്ത മേല്‍നോട്ട ചുമതല .മുന്‍ എസ്പി സുജിത്ദാസിനെതിരായ വിജിലന്‍സ് അന്വേഷണവും ഈ സംഘം അന്വേഷിക്കും. അന്വേഷണം ഉടന്‍ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മലപ്പുറം പൊലീസ് മേധാവിക്ക് പി വി അന്‍വര്‍ നല്‍കിയ പരാതിയുടെയും എം ആര്‍ അജിത്കുമാര്‍ നല്‍കിയ കത്തിന്റെയും അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ്ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രത്യേകാന്വേഷക സംഘത്തിന് രൂപം നല്‍കിയിരുന്നു. മൊഴിയെടുപ്പില്‍ പി വി അന്‍വര്‍ അജിത്കുമാറിനും സുജിത്ദാസിനുമെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു.

ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമാണെന്ന് പൊലീസ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വ്യാഴാഴ്ച എത്തിയതിന് പിന്നാലെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.ആരോപണങ്ങള്‍ വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ വിജിലന്‍സ് മേധാവിക്ക് നിര്‍ദേശം നല്‍കി. അന്വേഷണ ചുമതല ആര്‍ക്ക് നല്‍കണമെന്നതടക്കമുള്ള കാര്യങ്ങളിലാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.