8 October 2024, Tuesday
KSFE Galaxy Chits Banner 2

വിജിലന്‍സിന് വിവരാവകാശത്തിന് പുറത്തല്ല: ഒറീസ ഹൈക്കോടതി

Janayugom Webdesk
June 21, 2022 9:16 pm

വിജിലന്‍സ് വകുപ്പിനെ വിവരാവകാശ നിയമ പരിധിയില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്ന് ഒറീസ ഹൈക്കോടതി. അഴിമതി, മനുഷ്യാവകാശ ലംഘനം തുടങ്ങിയ ആരോപണങ്ങളിൽ പോലും പൊതുഭരണ (വിജിലൻസ്) വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തുന്നത് തടഞ്ഞുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വി‍ജ്ഞാപനം വിവരാവകാശ നിയമത്തിന് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം നടപടി സര്‍ക്കാരിന്റെ അധികാര പരിധിയിലുള്ളതല്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജികള്‍ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എസ് മുരളീധര്‍, ആര്‍ കെ പട്നായിക് എന്നിവരാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വെളിപ്പെടുത്തക എന്നതാണ് വിവരാവകാശ നിയമത്തിലെ മാനദണ്ഡം. വിവരങ്ങള്‍ നല്‍കാതിരിക്കുന്നത് നിയമത്തിന് വിലക്ക് കല്‍പ്പിക്കുന്നതിന് തുല്യമാണ്. വിവരാവകാശ പ്രകാരം നിയമത്തിലൂടെ ലഭിക്കേണ്ട സേവനത്തെ ഇല്ലാതാക്കുന്നതാണ് സര്‍ക്കാരിന്റെ വിജ്ഞാപനമെന്നും ബെഞ്ച് നിരീക്ഷിച്ചു.
നാലാഴ്ചയ്ക്കുള്ളില്‍ പുതിയ വിജ്ഞാപനം പുറത്തിറക്കാനും ഹൈക്കോടതി ഒഡിഷ സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
2016ലെ സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ നല്‍കിയ മൂന്ന് ഹര്‍ജികളിലാണ് കോടതി വാദം കേട്ടത്. വിജിലന്‍സ് റെയ്ഡുകള്‍ നേരിടുന്ന വ്യക്തികള്‍, അവരുടെ സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവയെ വിവരാവകാശ നിയമപരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടായിരുന്നു സര്‍ക്കാരിന്റെ വിജ്ഞാപനം. ഇത്തരം വിവരങ്ങള്‍ നല്‍കുന്നത് കേസിന്റെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

Eng­lish sum­ma­ry; Vig­i­lance is not out­side the right to infor­ma­tion: Oris­sa High Court

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.