Web Desk

തിരുവനന്തപുരം

November 24, 2020, 2:03 pm

എം കെ രാഘവൻ എം പിക്കെതിരെ വിജിലൻസ് അന്വേഷണം

Janayugom Online

തെരഞ്ഞെടുപ്പ് ചെലവിലേക്കായി 5 കോടി രൂപ കോഴ വാഗ്ദാനം ചെയ്ത സംഭവത്തിലും കൈക്കൂലി ആരോപണത്തിലും എം കെ രാഘവൻ എം പിക്കെതിരെ വിജിലൻസ് അന്വേഷണം. കൈക്കൂലി കേസിൽ ലോക്‌സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. കോടികൾ ചെലവഴിച്ചാണ് താൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന്. സ്വകാര്യ ടെലിവിഷൻ ചാനൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് രാഘവൻ വിവാദ വെളിപ്പെടുത്തൽ നടത്തിയത്. ‘ടിവി 9’ ചാനലാണ് ഹോട്ടൽ വ്യവസായിയുടെ കൺസൾട്ടൻസി കമ്പനി പ്രതിനിധികളായെത്തി സംസാരിച്ചത്.

തെരഞ്ഞെടുപ്പ് ചെലവുകൾക്ക് അഞ്ചു കോടി രൂപ ഡൽഹി ഓഫിസിൽ എത്തിക്കാൻ എംപി ആവശ്യപ്പെടുകയായിരുന്നു. 2014 തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ 20 കോടി ചിലവഴിച്ചെന്നും ഒളിക്യാമറയിൽ വെളിപ്പെടുത്തിയിരുന്നു.

നേരത്തെ കേസന്വേഷണത്തിന് ലോക്‌സഭാ സ്പീക്കറുടെ അനുമതി വേണമെന്നായിരുന്നു നിയമവകുപ്പിന്റെ നിലപാട്. എന്നാൽ വിജിലൻസ് ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ പിസി ആക്ട് 17 എ അനുസരിച്ചാണ് ഇപ്പോൾ കേസ് രിജസ്റ്റർ ചെയ്തിരിക്കുന്നത്.

you may also like this video