May 28, 2023 Sunday

Related news

March 15, 2023
March 2, 2023
February 10, 2023
December 2, 2022
November 5, 2022
November 4, 2022
November 1, 2022
October 19, 2022
September 30, 2022
September 25, 2022

പ്ലസ് ടു കോഴ; കെ എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു

Janayugom Webdesk
കോഴിക്കോട്
January 7, 2021 4:39 pm

കെ എം ഷാജി എംഎല്‍എയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. പ്ലസ്ടു കോഴ്സ് അനുവദിച്ചതിന് അഴീക്കോട് സ്കൂള്‍ മാനേജ്മെന്റിന്റെ കൈയില്‍ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് വിജിലൻസ് അന്വേഷണം.

അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കെ എം ഷാജിയുടെ പേരില്‍ വിജിലൻസ് അന്വേഷണം നടത്തുന്നുണ്ട്. അനധികൃതമായി ഷാജി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോഴിക്കോട് വിജിലൻസ് കോടതി നവംബര്‍ 9 ന് ഉത്തരവിട്ടിരുന്നു.

അന്വേഷണത്തിന്റെ ഭാഗമെന്നോണം പരാതിക്കാരനായ എംആര്‍ ഹരിഷീന്റെ മൊഴി കോഴിക്കോട് വിജിലൻസ് സംഘം രേഖപ്പെടുത്തിയിരുന്നു. രണ്ടു കോടിയിലധികം രൂപയുടെ വരവില്‍ കവിഞ്ഞ സ്വത്ത് ഷാജി സമ്പാദിച്ചതിനുളള തെളിവുകള്‍ കൈമാറിയതായി എം ആര്‍ ഹരീഷ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ENGLISH SUMMARY: VIGILANCE QUESTIONING K M SHAJI

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.