Web Desk

തിരുവനന്തപുരം

February 20, 2020, 9:59 am

അനധികൃത സ്വത്ത് സമ്പാദനക്കേസ്; വി എസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

Janayugom Online

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കേസിലെ മറ്റു പ്രതികളുടെ വീടുകളിലും റെയ്ഡ് നടക്കുകയാണ്. വിജിലൻസ് പ്രത്യേക സെൽ ഡിവൈഎസ് പി വി എസ് അജിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ശിവകുമാറിനെ കൂടാതെ, മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശാന്തിവിള രാജേന്ദ്രൻ, പേഴ്സണൽ സ്റ്റാഫിലെ ഡ്രൈവരായിരുന്ന ഷൈജു ഹരൻ, സുഹൃത്ത് എൻ എസ് ഹരികുമാർ എന്നിവരാണ് കേസിലെ പ്രതികൾ.

അതേസമയം വി എസ് ശിവകുമാറും അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗവും, സുഹൃത്തുക്കളും പ്രതികളായ കോടികളുടെ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് മൊഴിയെടുപ്പ് അടുത്ത ആഴ്ച നടത്തും. ഇതിനായി അടുത്ത ദിവസം തന്നെ വി എസ് ശിവകുമാർ എംഎൽഎയ്ക്ക് നോട്ടീസ് നൽകാനാണ് വിജിലൻസ് സ്പെഷ്യൽ സെല്ലിന്റെ തീരുമാനം. കഴിഞ്ഞ ദിവസമാണ് വി എസ് ശിവകുമാറിനും സംഘത്തിനുമെതിരെ വിജിലൻസ് കോടതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

ബിനാമികളുടെ പേരിൽ സ്വത്തുക്കൾ സമ്പാദിച്ചുവെന്നതിന്റെ തെളിവുകൾ വിജിലൻസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വി എസ് ശിവകുമാർ മന്ത്രിയായിരിക്കെ തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രധാന സ്വകാര്യ ആശുപത്രി ബിനാമി പേരിൽ സ്വന്തമാക്കിയതും, ആരോഗ്യ മേഖലയിൽ വിവിധ കാര്യങ്ങൾക്കായി വിദേശത്തു നിന്നും വിവിധ സാമഗ്രികൾ ഇറക്കിയതിൽ ക്രമക്കേടുണ്ടെന്നും വിജിലൻസിന് പരാതി ലഭിച്ചിരുന്നു. അത്തരത്തിലുള്ള കണ്ടെത്തലിൽ കൂടുതൽ വ്യക്തത വന്നാൽ അധികാര ദുർവിനിയോഗം നടത്തിയതിന് മറ്റ് വകുപ്പുകൾ കൂടി ശിവകുമാറിനെതിരെ ചുമത്തും.

Eng­lish Sum­ma­ry; vig­i­lance raid at vs sivaku­mars house

YOU MAY ALSO LIKE THIS VIDEO