ചൂര്‍ണ്ണിക്കര: വിജിലന്‍സ് കേസെടുത്തു

Web Desk
Posted on May 16, 2019, 2:14 pm

കൊച്ചി: എറണാകുളം ചൂര്‍ണ്ണിക്കരയില്‍ നിലംനികത്തലിന് റവന്യു ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജരേഖ ചമച്ച സംഭവത്തില്‍ വിജിലന്‍സ് കേസെടുത്തു. സംഭവത്തില്‍ ഇടനിലക്കാരന്‍ അബു, റവന്യൂ ഉദ്യോഗസ്ഥന്‍ അരുണ്‍ എന്നിവരെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അറസ്റ്റിലായ റവന്യൂ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ലാന്‍ഡ് കമ്മീഷണറേറ്റിലെ ഓഫീസ് അറ്റന്‍ഡറായ അരുണ്‍കുമാറാണ് വ്യാജരേഖയില്‍ സീല്‍ പതിപ്പിച്ച് നല്‍കിയതെന്നായിരുന്നു കേസിലെ ഇടനിലക്കാരന്‍ എന്ന് കരുതുന്ന അബുവിന്റെ മൊഴി. ഇതുപ്രകാരമാണ് നടപടി.