Web Desk

കൊച്ചി

November 28, 2020, 11:41 am

എം ശിവശങ്കറിന്റെ വാട്സ് ആപ്പ് ചാറ്റുകള്‍ക്കായി വിജിലൻസ് എൻഐഎ കോടതിയില്‍

Janayugom Online

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ വാട്സ് ആപ്പ് ചാറ്റുകള്‍ക്കായി വിജിലൻസ് എൻഐഎ കോടതിയെ സമീപിച്ചു. ചാറ്റുകള്‍ ലഭിച്ചാല്‍ മാത്രമേ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുവാന്‍ കഴിയൂ എന്നാണ് വിജിലന്‍സ് പറയുന്നത്. ലൈഫ് മിഷന്‍ പദ്ധതിയിലെ കോഴ സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് എന്നിവർ എം ശിവശങ്കറിനെതിരെ മൊഴി നൽകിയിരുന്നു. സ്വപ്ന സുരേഷിന്റെയും ചാറ്റുകള്‍ പരിശോധിക്കും. ലൈഫ് മിഷൻ ക്രമക്കേടിൽ അഞ്ചാം പ്രതിയാണ് എം ശിവശങ്കർ. 

ENGLISH SUMMARY:vigilence in nia court for shiv­shankers chat list
You may also like this video