23 April 2024, Tuesday

Related news

March 12, 2024
February 2, 2024
December 29, 2023
July 14, 2023
July 12, 2023
July 11, 2023
April 23, 2023
March 14, 2023
March 10, 2023
February 2, 2023

സുഹൃത്തുക്കളുടെ മുന്നില്‍വച്ച് അപമാനിച്ചു;15 വര്‍ഷമായി വിജയിയുമായി തുടരുന്ന ശത്രുതയെക്കറിച്ച് നെപ്പോളിയന്‍

Janayugom Webdesk
ചെന്നൈ
February 2, 2023 3:14 pm

നടന്‍ വിജയിയുമായുള്ള ശത്രുതയെക്കുറിച്ച് വെളിപ്പെടുത്തി നടൻ നെപ്പോളിയന്‍. 2007 ലെ പോക്കിരി സിനിമയ്ക്ക് ശേഷം തങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെന്നും, അന്ന് മുതലുള്ള ശത്രുത 15 വര്‍ഷമായി തുടരുകയാണെന്നും നെപ്പോളിയൻ പറ‍ഞ്ഞു. വിജയിയുടെ സിനിമകള്‍ പോലും കാണാറില്ലെന്നാണ് നെപ്പോളിയന്‍ പറയുന്നത്. പോക്കിരി സിനിമയുടെ സെറ്റില്‍ നടന്ന ഒരു സംഭവത്തോടെയാണ് ഇരുവരും തമ്മില്‍ അകന്നത്.

വിജയിയുടെ കടുത്ത ആരാധകനായിരുന്നു നെപ്പോളിയന്‍. ഇരുവരും തമ്മില്‍ അടുത്ത ബന്ധമായിരുന്നു. നെപ്പോളിയന്റെ
ചില സുഹൃത്തുക്കള്‍ വിജയിയെ കാണണമെന്നും ഒപ്പം ഫോട്ടോ എടുക്കണമെന്നും അറിയിച്ചതിനെ തുടര്‍ന്ന് ഈ ആവശ്യം നടത്തികൊടുക്കാം എന്ന് നടൻ ഏല്‍ക്കുകയായിരുന്നു. ഒരു ദിവസം പോക്കിരി എന്ന ചിത്രത്തിലെ ഒരു വലിയ സംഘടന രംഗം കഴിഞ്ഞ് വിജയ് കാരവാനില്‍ വിശ്രമിക്കുന്ന നേരത്ത് നെപ്പോളിയന്‍ സുഹൃത്തുക്കളുമായി എത്തി. എന്നാല്‍ അവരെ സെക്യൂരിറ്റി കാരവാനിന് മുന്നില്‍ തടഞ്ഞു. അപ്പോയിമെന്റ് എടുക്കാതെ അകത്തേക്ക് കടത്തിവിടില്ലെന്നാണ് സെക്യൂരിറ്റി പറഞ്ഞത്. ഇതോടെ നെപ്പോളിയനും സംഘവും സെക്യൂരിറ്റിയുമായി തര്‍ക്കമായി. ഇത് കൈയ്യാങ്കളിയിലേക്ക് എത്തി.

ഇതോടെ ബഹളം കേട്ട് വിജയ് കാരവാനില്‍ നിന്നും ഇറങ്ങി വന്നു. നെപ്പോളിയനോട് വളരെ രോഷത്തോടെയാണ് പ്രതികരിച്ചത്. സുഹൃത്തുക്കളുടെ മുന്നില്‍ അപമാനിക്കപ്പെട്ട പോലെയായി എന്നാണ് നെപ്പോളിയന്‍ ഇത് സംബന്ധിച്ച് പറയുന്നത്. തുടര്‍ന്ന് ആ ദിവസം മുതല്‍ വിജയിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയായിരുന്നു നടൻ. അതേസമയം വിജയിയുമായി വീണ്ടും പഴയപടിയാകുവാന്‍ ആഗ്രഹമുണ്ടെന്നാണ് നെപ്പോളിയന്‍ ഇപ്പോള്‍ പറയുന്നത്.

Eng­lish Sum­ma­ry: Actor Napoleon wants to end his enmi­ty with Vijay after 15 years!
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.