25 April 2024, Thursday

Related news

June 29, 2023
April 25, 2023
March 26, 2023
February 27, 2023
January 9, 2023
September 3, 2022
July 6, 2022
July 5, 2022
July 4, 2022
July 4, 2022

വിജയ് ബാബുവിനെതിരെ അച്ചടക്ക നടപടി ഉടനില്ലെന്ന് താരസംഘടന

Janayugom Webdesk
June 26, 2022 9:06 pm

താരസംഘടനായ എഎംഎംഎ (അമ്മ)യുടെ വാർഷിക ജനറൽ ബോഡി യോഗം ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെതിരെയുള്ള അച്ചടക്കനടപടി മാറ്റിവച്ചു. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ നടപടി വേണ്ടെന്നാണ് പൊതു അഭിപ്രായമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വിശദമാക്കി. 

കൊച്ചിയിലെ നിരവധി ക്ലബ്ബുകളിൽ വിജയ് ബാബു ഇപ്പോഴും അംഗമായി തുടരുന്നുണ്ടെന്നും അവർ ആരും നടപടി എടുത്തിട്ടില്ലെന്നും ജനറൽ സെക്രട്ടറി ഇടവേള ബാബു വിശദമാക്കി. തൊഴിൽ ദാതാവ് അല്ലാത്തതിനാൽ സംഘടനയിൽ മാത്രമായി ഇനി ആഭ്യന്തര പരാതി പരിഹാര സെൽ ഉണ്ടാകില്ല. സിനിമയ്ക്ക് മൊത്തമായി കേരള ഫിലിം ചേംബറിന് കീഴിൽ പുതിയ ഐസിസി വരുമെന്നും ഇന്ന് ഇതുമായി ബന്ധപ്പെട്ട യോഗം ചേരുന്നുണ്ടെന്നും ഇടവേള ബാബു പറഞ്ഞു.

സംഘടനയുടെ ധനസമാഹരണത്തിനായി ആഗസ്റ്റ് രണ്ടു മുതൽ ആറുവരെ പ്രമുഖ ചാനലുമായി സഹകരിച്ച് പ്രത്യേക ഷോ സംഘടിപ്പിക്കാനും തീരുമാനിച്ചു. മെമ്പർഷിപ്പ് ഫീസ് നിരക്ക് വർദ്ധിപ്പിച്ചു. ഇനിമുതൽ മെമ്പർഷിപ്പിന് ജിഎസ്‌ടി അടക്കം രണ്ടുലക്ഷത്തിഅയ്യായിരം രൂപ നൽകണം. അംഗങ്ങൾ പലരും ഒറ്റപ്പെടുന്ന അവസ്ഥ കണക്കിലെടുത്ത് നല്ല സ്ഥലം കണ്ടെത്തി ജിയോമെട്രിക് ഹോം നിർമ്മിക്കുന്ന കാര്യവും ജനറൽ ബോഡിയിൽ തീരുമാനമായതായി പ്രസിഡന്റ് മോഹൻ ലാൽ പറഞ്ഞു. 

Eng­lish Summary:Vijay Babu will not be dis­ci­plined imme­di­ate­ly, says star organization
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.