വിജയിയുടെ സിനിമാ ചിത്രീകരണം തടസ്സപ്പെടുത്തുന്നത് പ്രതിരോധിക്കാന്‍ താരത്തിന്റെ ഫാന്‍സ് അസോസിയേഷന് മക്കള്‍ ഇയ്യക്കം. കഴിഞ്ഞ ദിവസം മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ പ്രതിഷേധവുമായി ബിജെപി എത്തിയതിനെ തുടര്‍ന്നാണ് ഫാന്‍സ് അസോസിയേഷന് രംഗത്തെത്തിയത്.സ്ഥലത്ത് ഷൂട്ടിങ്ങ് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. നെയ്വേലിയിലെ ലിഗ്നൈറ്റ് കോര്പ്പറേഷന് പ്ലാന്റിലാണ് മാസ്റ്ററിന്റെ ഷൂട്ടിങ്ങ് നടന്നത്.ആ സ്ഥലം ഷൂട്ടിംഗിനായി വിട്ടുകൊടുക്കരുത് എന്ന ആവശ്യവും പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നു.വിജയിയെ 30 മണിക്കൂര്‍ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിട്ടും നികുതിവെട്ടിപ്പിനു വീട്ടില്‍ നിന്നും തെളിവുകളൊന്നും കിട്ടിയിരുന്നില്ല.
English summary: Vijay fans slams bjp protest
YOU MAY ALSO LIKE THIS VIDEO