June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

തമിഴ്‌ സിനിമാ നടൻ വിജയ്‌ കസ്റ്റഡിയിൽ, ഉടൻ ചോദ്യം ചെയ്യാൻ കൊണ്ടു പോകും

By Janayugom Webdesk
February 5, 2020

തമിഴ്‌ സിനിമാ നടൻ വിജയ്‌ കസ്റ്റഡിയിൽ. കടലൂരിലെ ഷൂട്ടിംഗ് സെറ്റിൽ നിന്നാണ് ആദായ നികുതി വകുപ്പ് വിജയ്‌യെ കസ്റ്റഡിയിലെടുത്തത്. എജിഎസ് ഫിലിംസ് കമ്പനിയുടെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ബിഗിൽ സിനിമയുടെ നിർമ്മാതാക്കളാണ് എജിഎസ് ഫിലിംസ്. പുതിയ ചിത്രമായ മാസ്റ്ററിന്റെ ചിത്രീകരണത്തിലായിരുന്നു വിജയ്. തമിഴ്നാട് സർക്കാരിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും വിമർശനങ്ങൾ ഉന്നയിച്ച് വിജയ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

വിജയുടേതായി ഏറ്റവും ഒടുവില്‍ പുറത്തു വന്ന ചിത്രം ബിഗിലിന്റെ നിര്‍മ്മാതാക്കളായ എജിഎസ് പ്രൊഡക്ഷനുമായി  ബന്ധപ്പെട്ട് ഇരുപതോളം കേന്ദ്രങ്ങളില്‍ ഇന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിജയിയെ സെറ്റിലെത്തി ചോദ്യം ചെയ്യുന്നത്. രണ്ട് വര്‍ഷം മുന്‍പ് മെര്‍സല്‍ സിനിമ റിലീസായ സമയത്തും സമാനമായ പരിശോധന ആദായനികുതി വകുപ്പ് നടത്തിയിരുന്നു എന്നാല്‍ അന്നും ചട്ടവിരുദ്ധമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ചെന്നൈയിൽ സാലിഗ്രാമത്തും നീലാംബരിയിലുമുള്ള വിജയ്‌യുടെ വീടുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തി വരികയാണ്. ബുധനാഴ്ച രാവിലെ മുതൽ നിർമാണ കമ്പനിയായ എജിഎസ് സിനിമാസിന്റെ ഓഫിസുകളിലും അവരുടെ ഉടമസ്ഥതയിലുള്ള 20 ഇടങ്ങളിലും സിനിമാ നിർമാണത്തിനു ഫണ്ട് നൽകുന്ന അൻപു ചെഴിയന്റെ മധുരയിലെ ഓഫിസിലും പരിശോധന നടന്നു.

അതേസമയം രജനീകാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ച് മുതിർന്ന നേതാക്കൾ രംഗത്തെത്തിയതിന് പിന്നാലെയാണ് പൗരത്വ നിയമത്തിന് അനുകൂല പ്രതികരണം നടത്തുന്നത്. വിദ്യാർത്ഥികൾ മതനേതാക്കളുടേയും രാഷ്ട്രീയക്കാരുടേയും ഉപകരണമാകരുത് എന്ന് പറഞ്ഞ രജനികാന്ത് പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തിന് അത്യന്താപേക്ഷിതമാണെന്നും അഭിപ്രായപ്പെട്ടു. കൂടാതെ പൗരത്വ നിയമം നടപ്പാക്കുന്നത് രാജ്യത്തെ മുസ്ലീങ്ങളെ ബാധിക്കില്ലെന്നും മുസ്ലിം സമൂഹത്തെ തെറ്റിധരിപ്പിക്കുകയാണെന്നും പറഞ്ഞു.

അതേസമയം കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിൻറെ നിർദേശത്തെ തുടർന്ന് രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകൾ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചിരുന്നു. രജനീകാന്തിനെ എൻഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ആദായ നികുതി വകുപ്പിന്റെ നടപടി.

Eng­lish Sum­ma­ry: Tamil film actor Vijay in custody.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.