Web Desk

പത്തനംതിട്ട

January 13, 2021, 10:24 am

വീണ ജോർജ് എംഎൽഎയുടെ സഹോദരൻ വിജയ് കുര്യാക്കോസ് അന്തരിച്ചു

Janayugom Online

ആറൻമുള എംഎൽഎ വീണാ ജോർജിൻ്റെ സഹോദരൻ വിജയ് കുര്യാക്കോസ് (37) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കുമ്പഴവടക്ക് മാർ കുര്യാക്കോസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടക്കും. കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് കഴിഞ്ഞ കുറച്ചുനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

അമ്മ റോസമ്മ കുര്യാക്കോസ് പത്തനംതിട്ട മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആയിരുന്നു.ഹൈക്കോടതി അഭിഭാഷക വിദ്യാ കുര്യാക്കോസ് മറ്റൊരു സഹോദരിയാണ്.

eng­lish sum­ma­ry : Vijay Kuri­akose, broth­er of Veena George MLA, has passed away
you may also like this video