Janayugom Online
vijaya mallya

മദ്യരാജാവ് അറസ്റ്റില്‍: പിന്നാലെ ജാമ്യവും

Web Desk
Posted on October 03, 2017, 7:43 pm

ലണ്ടന്‍: മദ്യരാജാവ് വിജയ് മല്യയെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത് അരമണിക്കൂറിനകം ജാമ്യത്തില്‍ വിട്ടു. കുറ്റവാളികളെ കൈമാറുന്ന ബ്രിട്ടീഷ്- ഇന്ത്യ കരാര്‍ വ്യവസ്ഥയെ ആസ്പദമാക്കി കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ഥന പരിഗണിച്ചായിരുന്നു അറസ്റ്റെന്ന് എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. ഡിസംബര്‍ നാലിനാണ്അടുത്ത ഹിയറിങ്.

ആറിലധികം രാഷ്ട്രങ്ങളില്‍ വ്യാജ കമ്പനി അക്കൗണ്ടുകളിലൂടെ കള്ളപ്പണ വിനിമയം നടത്തിയെന്ന്  സെന്‍ട്രല്‍ സിബിഐയും  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കണ്ടെത്തിയിരുന്നു. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മല്യയ്‌ക്കെതിരെ ഇതിനകം തന്നെ ബ്രിട്ടീഷ് ക്രൗണ്‍ പ്രസിക്യൂഷന്‍ മുമ്പാകെ തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ട്.  സ്‌റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ കണ്‍സോഷ്യത്തില്‍ നിന്ന് ആറായിരം കോടി വായ്പയെടുത്തെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നുള്ള നിലപാടിലാണ് മല്യ. ”മല്യ എന്തുവേണമെങ്കിലും പറയട്ടെ. ഞങ്ങള്‍ വെള്ളം ചോരാത്തരീതിയിലാണ് കേസ് ഫ്രെയിം ചെയ്തിരിക്കുന്നത്”, സീനിയര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2017 ഏപ്രില്‍ 18ന് വഞ്ചനാ കുറ്റത്തിന് ബ്രിട്ടീഷ് പൊലീസ് വിജയ് മല്യയെ അറസ്റ്റ് ചെയ്തിരുന്നു.  ആ കേസിലും ജാമ്യം ലഭിച്ചിരുന്നു.

2016 മാര്‍ച്ചിലാണ് മല്യ ഇന്ത്യയില്‍ നിന്ന് ബ്രിട്ടണില്‍ നിന്ന് ഒളിച്ചോടിയത്