Web Desk

ലണ്ടൻ

April 11, 2020, 9:38 pm

വിജയ് മല്യയ്ക്ക് താൽക്കാലിക ആശ്വാസം

Janayugom Online

വിവാദ മദ്യവ്യവസായി വിജയ് മല്യയ്ക്ക് താൽക്കാലിക ആശ്വാസം. മല്യയെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേള്‍ക്കുന്നത് ലണ്ടൻ ഹൈക്കോടതി നീട്ടിവച്ചു. എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകൾ ചേർന്ന കൺസോർഷ്യമാണ് ഹർജി നൽകിയിരുന്നത്. സഹസ്രകോടികളുടെ വായ്പകൾ കൊടുത്തുതീർക്കുന്നതിനായി ഇന്ത്യൻ സുപ്രീംകോടതിയിലും കർണാടക ഹൈക്കോടതിയിലുമുള്ള മല്യയുടെ അപേക്ഷകളിൽ തീരുമാനം വന്നിട്ടില്ലെന്ന് ജസ്റ്റിസ് മൈക്കൽ ബ്രിഗ്സ് ചൂണ്ടിക്കാട്ടി. ഇക്കാരണത്താൽ മല്യയ്ക്ക് കൂടുതൽ സമയം അനുവദിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Eng­lish Sum­ma­ry: vijay malya bankruptcy

You may also like this video