October 6, 2022 Thursday

വിജയ് പി നായർ പിടിയിൽ

Janayugom Webdesk
September 28, 2020 5:48 pm

വിജയ് പി നായർ പിടിയിൽ. തിരുവനന്തപുരത്തെ കല്ലിയൂരിലെ വീട്ടിൽ നിന്നാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. കേസിൽ വിജയ് പി നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു. ഐടി നിയമത്തിലെ 67, 67(എ) വകുപ്പുകളാണ് ചുമത്തിയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ നിർദേശപ്രകാരമാണ് നടപടി.

അതേസമയം വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് ആരോപിച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സംഘടന രംഗത്തെത്തി. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന പേര് ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. നടപടി ആവശ്യപ്പെട്ട് റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യക്ക് പരാതി നൽകുമെന്നും സംഘടനാ പ്രതിനിധികൾ പറഞ്ഞു.

അസോസിയേഷനിൽ വിജയ്. പി. നായർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ കേരള ചാപ്റ്റർ അറിയിച്ചു. ഡോക്ടറേറ്റ് വ്യാജമെന്ന ആരോപണവും പൊലീസ് പരിശോധിക്കും. തമ്പാനൂർ പൊലീസായിരിക്കും ഇക്കാര്യത്തിൽ അന്വേഷണം നടത്തുക.

Eng­lish summary;

yOu may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.