യു ട്യൂബർ വിജയ് പി നായരെ മർദിച്ച കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി കൂട്ടരും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പൊലീസ് ചുമത്തിയ ഭവനഭേദന, മോഷണക്കുറ്റങ്ങൾ നിലനിൽക്കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെയും മറ്റ് പ്രതികളുടെയും പ്രധാനവാദം. വിജയ് പി, നായരുമായി പ്രശ്നം പറഞ്ഞു തീർക്കുന്നതിനാണ് ലോഡ്ജിൽ പോയതെന്നും പ്രതികൾ അറിയിച്ചിട്ടുണ്ട്.
അതേസമയം ഭാഗ്യലക്ഷ്മിയുടെയും മറ്റും മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കും മുൻപ് തന്റെ ഭാഗം കൂടി കേൾക്കണമെന്ന ആവശ്യപ്പെട്ട്് വിജയ് പി. നായർ ഹൈക്കോടതിയെ സമീപിച്ചു.
ഭാഗ്യലക്ഷ്മിയും മറ്റും തന്റെ താമസസ്ഥലത്തെത്തി കൈയേറ്റം ചെയ്യുകയായിരുന്നു. തന്റെ ഫോണും ലാപ്ടോപ്പും സ്വമേധയാ കൈമാറിയതാണെന്ന ജാമ്യഹർജിയിലെ വാദം ശരിയല്ല. താൻ പറഞ്ഞതുപ്രകാരമാണ് അവർ വന്നതെന്ന വാദവും തെറ്റാണ്. സെപ്റ്റംബർ 26‑ലെ സംഭവം അവർ ചിത്രീകരിച്ച ഫോൺ പൊലീസ് കണ്ടെടുത്തിട്ടില്ല. അവരെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതാണെന്നാണ് വിജയ് പി. നായരുടെ അപേക്ഷയിൽ പറയുന്നത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.