‘പോയി വേറെ പണി നോക്കെടാ’; വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി വിജയ്

Web Desk
Posted on February 12, 2020, 5:36 pm

ഇളയദളപതി വിജയ്‌യുടെ വസതിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. സംഭവത്തെ തുടര്‍ന്ന് ധാരാളം വ്യാജപ്രചരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. അതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് നടന്‍ വിജയ് സേതുപതി.സംഭവത്തില്‍ തന്റെ പേരും വലിച്ചിഴക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് വിജയ് സേതുപതിയുടെ പ്രതികരണം.

മതപരമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ തമിഴ്‌ സിനിമാ താരങ്ങളില്‍നിന്നു പണം സ്വീകരിച്ച്‌ ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുവെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ് നടന്നതെന്നും പറയുന്നു. വിജയ് സേതുപതി, ആര്യ, രമേഷ് കണ്ണ, ആരതി തുടങ്ങിയവര്‍ മതം മാറിയെന്നും ഇവര്‍ ആരോപിക്കുന്നു. തമിഴ് സിനിമാ പ്രവര്‍ത്തകരുടെ വീട്ടില്‍ ഇനിയും റെയ്ഡ് നടക്കുമെന്ന മുന്നറിയിപ്പും ഇതോടൊപ്പം നല്‍കുന്നു.

പോയി വേറെ പണി നോക്കെടാ എന്നാണ് വിജയ് സേതുപതിയുടെ പ്രതികരണം. ആരോപണങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം പങ്കുവച്ചാണ് അദ്ദേഹത്തിന്റെ മറുപടി.

ENGLISH SUMMARY: Vijay response about the fake news

YOU MAY ALSO LIKE THIS VIDEO