വിശപ്പ് എന്നൊരു രോഗമുണ്ട്. അതിന് ഒരു വാക്സിന്‍ കണ്ടുപിടിച്ചാല്‍ എത്ര നന്നായേനെ: വിജയ് സേതുപതി

Web Desk
Posted on May 12, 2020, 5:05 pm

കൊറോണ ഏറ്റവും കൂടുതൽ വ്യാപിച്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്നാട്. ദിവസവും നൂറു കണക്കിന് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. അതിനൊപ്പം തന്നെ ലോക്ക്ഡൗണിനെ തുടർന്ന് ജോലി നഷ്ടമായതും നിരവധി പേർക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് നടൻ വിജയ് സേതുപതിയുടെ വാക്കുകളാണ്. വിശപ്പും രോ​ഗമാണെന്നും അതിനുള്ള വാക്സിനും കണ്ടു പിടിക്കണം എന്നാണ് താരം ട്വീറ്റ് ചെയ്തത്.

“വിശപ്പ് എന്നൊരു രോഗമുണ്ട്. അതിന് ഒരു വാക്സിന്‍ കണ്ടുപിടിച്ചാല്‍ എത്ര നന്നായേനെ. എന്‍റെ ദൈവമേ” എന്നാണ് താരം കുറിച്ചത്. നിരവധി പേരാണ് സേതുപതിയുടെ വാക്കുകൾ ഏറ്റെടുത്തിരിക്കുന്നത്. എന്ത് രോ​ഗത്തേക്കാൾ വലിയ രോ​ഗമാണ് വിശപ്പ് എന്നാണ് അവർ കുറിക്കുന്നത്. 43,000 ലൈക്കുകളും 6800ല്‍ ഏറെ ഷെയറുകളും 2100ല്‍ അധികം കമന്‍റുകളും ഈ ട്വീറ്റിന് ലഭിച്ചു.

കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായത് തമിഴ്നാടിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. ലോക്ക്ഡൗൺ നീട്ടേണ്ട അവസ്ഥയിലാണ് സംസ്ഥാനം. ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായി മുന്നിൽത്തന്നെയുണ്ട് വിജയ് സേതുപതി. സിനിമ മേഖലയിലെ ദിവസ വേതനക്കാർക്ക് താരം സഹായം നൽകിയിരുന്നു

you may also like this video