Wednesday
20 Mar 2019

കയര്‍ തൊഴിലാളിയായി സേതുപതി ആലപ്പുഴയില്‍, കൈയ്യടിക്കടാ…

By: Web Desk | Wednesday 23 January 2019 2:41 PM IST


തമിഴിലും മലയാളത്തിലും ഒരേപോലെ ആരാധകരുള്ള വിജയ് സേതുപതി ആലപ്പുഴയിലെത്തി. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന മാമനിതന്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനായാണ് സേതുപതി എത്തിയത്. പേട്ടയിലൂടെ തമിഴകത്തും ചുവടുറപ്പിച്ച മണികണ്ഠനും സേതുപതിയുമൊത്തുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുകയാണ്.

ഇരുവരും കാക്കി വേഷത്തിലുള്ള ചിത്രമാണ് പ്രചരിക്കുന്നത്. കയര്‍ തൊഴിലാളിയായാണ് ചിത്രത്തില്‍ താരം എത്തുന്നതെന്നാണ് സൂചന. ആലപ്പുഴയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടക്കുന്നത്. അടുത്ത അഞ്ച് ദിവസങ്ങളിലും ഷൂട്ടിംഗ് ഉണ്ടാകുമെന്നാണ് സൂചന.

വിജയ് സേതുപതിയെ കാണാനായി വലിയ തള്ളിക്കയറ്റമാണ് ഉണ്ടായത്. ഇത് ഷൂട്ടിംഗിന് തടസ്സങ്ങള്‍ ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.