Wednesday
20 Mar 2019

മരുന്നു വാങ്ങാന്‍ പൈസ ഇല്ല; വൃദ്ധയ്ക്കു വിജയ് സേതുപതി നല്‍കിയത്

By: Web Desk | Tuesday 29 January 2019 4:22 PM IST


മലയാളിക്ക് വിജയ് സേതുപതി ഇപ്പോള്‍ ഒരു ഹരമാണ്. അദ്ദേഹത്തെ ഒരു നോക്ക് കാണാനും മിണ്ടാനും കൊതിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍, ആരാധകരെ അതിരറ്റ് സ്‌നേഹിക്കാനും കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാനും വിജയ് സേതുപതി മറക്കാറില്ല.

ആലപ്പുഴ ജില്ലയില്‍ സിനിമാ ചിത്രീകരണ തിരക്കിലാണ് വിജയ് സേതുപതി ഇപ്പോള്‍. കഴിഞ്ഞ ദിവസം ലൊക്കേഷനില്‍ പ്രായമായൊരു വൃദ്ധയും ഷൂട്ടിങ് കാണാന്‍ എത്തിയിരുന്നു.
വൃദ്ധ തന്നോട് എന്തോ പറയാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ട താരം അങ്ങോട്ട് ചെല്ലുകയും എന്താണെന്ന് തിരക്കുകയും ചെയ്തു. മരുന്ന് വാങ്ങാന്‍ പൈസയില്ല മോനേ എന്ന് വൃദ്ധ പറഞ്ഞതോടെ താരം തന്റെ കൂടെയുണ്ടായിരുന്ന സഹായികളോട് പണം നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തിന്റെ കോസ്റ്റിയൂമര്‍ ഇബ്രാഹിമിന്റെ പേഴ്‌സ് വാങ്ങി തുക എത്രയാണെന്ന് പോലും നോക്കാതെ വൃദ്ധയ്ക്ക് നല്‍കുകയായിരുന്നു.

നിറ കയ്യടികളോടെയാണ് വിജയ സേതുപതിയുടെ ഈ പ്രവൃത്തിയെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.