ജാതി പറയുന്നവന് വോട്ട് കൊടുക്കരുത്‌; കൈയ്യടി വാങ്ങി സേതുപതി

Web Desk
Posted on April 19, 2019, 5:48 pm

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ് നടന്‍ വിജയ് സേതുപതി പറഞ്ഞ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. വലിയ സദസ്സിനെ സാക്ഷി നിര്‍ത്തിയുള്ള സേതുപതിയുടെ പ്രസംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. ജാതിയും മതവും പറഞ്ഞ് വോട്ടുതേടുന്നവര്‍ക്ക് വോട്ടുകൊടുക്കരുതെന്നായിരുന്നു താരം പറഞ്ഞത്.

സ്‌നേഹമുള്ളവരെ, വോട്ടു ചെയ്യുമ്പോള്‍ നോക്കി വോട്ടുചെയ്യണം. സൂക്ഷിച്ച് വോട്ടുചെയ്യണം. നമ്മുടെ നാട്ടിലൊരു പ്രശ്‌നം, നമ്മുടെ കോളജിലൊരു പ്രശ്‌നം, നമ്മുടെ സുഹൃത്തിനൊരു പ്രശ്‌നം, അല്ലെങ്കില്‍ നമ്മുടെ സംസ്ഥാനത്തിനൊരു പ്രശ്‌നം എന്ന് പറയുന്നരോടൊപ്പം നില്‍ക്കണം. അല്ലാതെ നമ്മുടെ ജാതിക്കൊരു പ്രശ്‌നം, നമ്മുടെ മതത്തിനൊരു പ്രശ്‌നം എന്ന് പറയുന്നവരോടൊപ്പം ഒരിക്കലും നില്‍ക്കരുത്. ഇങ്ങനെ പറയുന്നവരൊക്കെ എല്ലാം ചെയ്തിട്ട് പൊലീസ് കാവലില്‍ സുരക്ഷിതരായിരിക്കും. ഒടുവില്‍ നമ്മളാണ് കെണിയില്‍ വീഴുക. ദയവ് ചെയ്ത് ഇത് ഓര്‍ത്തുവയ്ക്കണം എന്നായിരുന്നു പ്രസംഗത്തിനിടെ സേതുപതി പറഞ്ഞത്.

താരത്തിന്റെ ഈ വാക്കുകള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് ജനങ്ങള്‍ എറ്റുവാങ്ങിയത്.