Web Desk

ചെന്നൈ

January 12, 2021, 9:52 am

വിജയ് ചിത്രം ‘മാസ്റ്ററിന്റെ’ ക്ലൈമാക്സ് ചോര്‍ന്നു

Janayugom Online

വിജയുടെ പുതിയ ചിത്രമായ മാസ്റ്ററിന്റെ ക്ലൈമാക്സ് സീനുകൾ ചോർന്നു. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. വിതരണക്കാർക്കായി നടത്തിയ ഷോയ്ക്കിടെയാണ് രംഗങ്ങൾ ചോർന്നത്. സംഭവുമായി ബന്ധപ്പെട്ട് നിർമ്മാണ കമ്പിനി കോടതിയെ സമീപിച്ചിരിക്കുകയാണ്. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നിര്‍മ്മാണ കമ്പനി മദ്രാസ് ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.

നാളെ ചിത്രം തിയേറ്ററുകളിലേക്ക് എത്താനിരിക്കെയാണ് സിനിമയുടെ ക്ലൈമാക്സ് ചോർന്നത്. 1.5 വർഷത്തെ അധ്വാനം ഇല്ലാതാക്കരുതെന്നാണ് സംവിധായകൻ ലോകേഷ് കനകരാജും സിനിമയുടെ അണിയറപ്രവർത്തകരും അഭ്യർത്ഥിച്ചു.

ENGLISH SUMMARY: vijay’s new film mas­ters cli­max scene leaked

YOU MAY ALSO LIKE THIS VIDEO