മുൻമന്ത്രി ഇബ്രാഹീം കുഞ്ഞിനെ കൂടുതൽ ചോദ്യം ചെയ്യാനായി വിജിലൻസിന്റെ കസ്റ്റഡിയിൽ വിടാനികില്ലെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി. അർബുദ ബാധിതനായതിനാൽ പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് കസ്റ്റഡിയിൽ വിടില്ലെന്നും കസ്റ്റഡിയിൽവിട്ടാൽ ഇബ്രാഹിംകുഞ്ഞിന് അണുബാധയുണ്ടാകാൻ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ തീരുമാനം.
മെഡിക്കൽ റിപ്പോട്ടിൽ ഇബ്രാഹിം കുഞ്ഞിന് ഗുരുതര രോഗമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 33 തവണ ലേക്ഷോർ ആശുപത്രയിൽ ചികിത്സ തേടിയിട്ടുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. ആശുപത്രി മാറ്റുന്ന കാര്യത്തിൽ മെഡിക്കൽ ബോർഡിന്റെ അഭിപ്രായം പരിഗണിച്ച ശേഷം തീരുമാനമെടുക്കുമെന്നും നിലവിലെ ചികിത്സ സർക്കാർ ആശുപത്രിയിൽ നൽകാൻ കഴിയുമോയെന്ന് ഡിഎംഒ അറിയിക്കണമെന്നും കോടതി പറഞ്ഞു. എല്ലിനും മജ്ജയ്ക്കും ഉണ്ടാകുന്ന മൾട്ടിപ്പിൽ മൈലോമ എന്ന ഗുരുതര രോഗമാണ് ഇബ്രാഹിം കുഞ്ഞിന്. നിലവിൽ ഇബ്രാഹിം കുഞ്ഞിന്റെ നട്ടെല്ലിന് ക്ഷതമുണ്ടെന്നും കോടതി. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.