Friday
19 Jul 2019

ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയായി വികാസ് സ്വരൂപിനെ നിയമിച്ചു

By: Web Desk | Friday 12 July 2019 2:00 PM IST


ന്യൂഡല്‍ഹി: നയതന്ത്രഞ്ജന്‍ വികാസ് സ്വരൂപിനെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. ആഗസ്റ്റ് ഒന്നിന് വികാസ് ചുമതലയേല്‍ക്കുമെന്ന് മന്ത്രിസഭ നിയമന സമിതി അറിയിച്ചു.

ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് 1986 ബാച്ച് ഉദ്യോഗസ്ഥനായ വികാസ് കാനഡയിലെ ഇന്ത്യന്‍ ഹൈകമീഷണറാണ്. കാനഡയിലെ ഒട്ടാവയിലുള്ള എംബസിയില്‍ വികാസിന് പകരം മുതിര്‍ന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് അറോറ ചുമതലയേല്‍ക്കും.
വിജയ് കേശവ ഗോഖലെയാണ് നിലവില്‍ വിദേശകാര്യ സെക്രട്ടറി.