June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

ഒറ്റരാത്രി കൊണ്ട് കോടീശ്വരന്മാരായ ഗ്രാമം; ഇവരെ കാത്തിരിക്കുന്നത്..!

By Janayugom Webdesk
February 6, 2020

യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിലെ ജേവറിൽ ഉയരുന്നത് രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമാണ്. വിമാനത്താവളത്തിന്റെ നിർമ്മാണച്ചുമതല സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിക് വിമാനത്താവളത്തിനാണ്. 29,560 കോടിരൂപയാണ് വിമാനത്താവള നിര്‍മ്മാണത്തിന് ചിലവ് പ്രതിക്ഷിക്കുന്നത്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയാണ് ജേവര്‍. ഡൽഹി വിമാനത്താവളത്തിനേക്കാൾ മികച്ച സൗകര്യങ്ങളും സംവിധാനവും ഏർപെടുത്തിയാകും ജേവറിൽ വിമാനത്താവളം ഉയരുക.

ജീവിതത്തിന്റെ അടിസ്ഥാനമായി കൃഷിയെ ആശ്രയിച്ചു കഴിയുന്ന കർഷകരുടെ വീടുകളും പാടങ്ങളുമുള്ള പ്രദേശമാണ് ജേവർ. വിമാനത്താവളത്തിന് സ്ഥലം വിട്ടു നൽകുന്നതിനായി 4360 കർഷക കുടുംബങ്ങൾക്കായി 2235 കോടി രൂപയാണ് സർക്കാർ ധനസഹായം നൽകിയത്. അമിതമായി കൈകളിലേക്ക് പണം ഒഴുകി എത്തിയപ്പോൾ അത് എങ്ങനെ ചെലവിടണമെന്ന ആശയ കുഴപ്പത്തിലാണ് കർഷകർ. കൃഷിയിൽ നിന്ന് ഒരു വർഷം ഒരു ലക്ഷം രൂപ മാത്രമായിരുന്നു പല കർഷകർക്കും ലഭിച്ചു കൊണ്ടിരുന്നത്. നഷ്ടപരിഹാരമായി ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ചതാകാട്ടെ നാല് കോടി രൂപ. ഈ പണം കാർ വാങ്ങിച്ചു, ആർഭാട വിവാഹങ്ങൾ നടത്തിയും, വലിയ വീടുകളും വീട്ടുപകരണങ്ങളും വാങ്ങി ജീവിതം ആഘോഷമാകുകയാണ് ഇവർ. കിട്ടിയ ധനസഹായം എങ്ങനെ ചിലവിടണം എന്ന മത്സരമാണ് ഓരോത്തരും തമ്മിൽ. ആളുകളില്‍ പണം എത്തിയതോടെ വാഹന വില്‍പ്പന എക്സിക്യൂട്ടിവുകള്‍ക്കും ബാങ്കുകള്‍ക്കും ചാകരയായിരുന്നു. നഷ്ടപരിഹാര തുക ഏറ്റവുമധികം ആളുകള്‍ ചിലവഴിച്ചത് പുത്തന്‍ വാഹനങ്ങള്‍ക്ക് വേണ്ടിയാണ്. യുപി 16 എന്ന നമ്പറില്‍ റജിസ്റ്റര്‍ ചെയ്യുന്ന വണ്ടികള്‍ സര്‍ക്കാരിന്റെ നഷ്ടപരിഹാര തുകയാണന്ന് ചൊല്ലും അടുത്ത ഗ്രാമങ്ങളില്‍ ഉണ്ട്.

അമിതമായി പണം ഇവരുടെ കൈകളിൽ എത്തിയത് ഭാവിയിൽ ദോഷം ചെയ്യുമെന്നാണ് വിദഗ്ദ്ധരുടെ നീരിക്ഷണം. സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് കുട്ടികൾക്ക് പഠനത്തിനുള്ള താല്പര്യം കുറഞ്ഞു. പഠിച്ച് പുറത്തിറങ്ങിയാൽ കിട്ടിയേക്കാവുന്ന തുച്ഛമായ ശമ്പളത്തിന്റെ ജോലി ചെയ്യേണ്ട ആവശ്യമില്ലന്നാണ് നിലപാട്. പണം കൈവന്നതോടെ ജേവറില്‍ കുറ്റകൃത്യങ്ങളും വര്‍ധിക്കാന്‍ തുടങ്ങിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. മദ്യപിച്ച് യുവാക്കള്‍ നടത്തുന്ന അതിക്രമങ്ങളാണ് കൂടുതല്‍. പലരും മദ്യത്തിന് വേണ്ടി ലക്ഷങ്ങളാണ് ചിലവിടുന്നത്.

Eng­lish sum­ma­ry: Vil­lagers became rich in one night

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.