Web Desk

September 05, 2020, 11:25 am

മോഹൻലാലിന്റെ വില്ലത്തരം അന്നേ ശ്രദ്ധിച്ചിരുന്നു; അനുഭവം പറഞ്ഞ് സീമ

Janayugom Online

സിനിമയുടെ തുടക്കകാലത്തുള്ള നടന്‍ മോഹന്‍ ലാലിനെ കുറിച്ചുള്ള  ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടി സീമ. ഐ.വി ശശിയും മോഹന്‍ലാലുമായുള്ള ആദ്യ സിനിമയെ കുറിച്ചും മോഹന്‍ലാലിന്റെ വില്ലന്‍ കഥാപാത്രങ്ങളെ കുറിച്ചുമെല്ലാം സീമ മനസുതുറന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

‘മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍’ എന്ന ചിത്രം തിയേറ്ററില്‍ നിറഞ്ഞോടുന്ന സമയത്താണ് മോഹന്‍ലാല്‍ ഐ.വി ശശിയെ കാണാന്‍ മദ്രാസില്‍ വരുന്നതെന്നും അത് ചാന്‍സ് ചോദിച്ചായിരുന്നില്ലെന്നും ശശിയേട്ടനെ പരിചയപ്പെടാന്‍ വേണ്ടി മാത്രമായിരുന്നു ലാലിന്റെ ആ വരവെന്നും സീമ പറയുന്നു. അവസരം തരണമെന്ന് ലാല്‍ ഒരിക്കലും പറഞ്ഞിട്ടില്ല. വീട്ടില്‍ നിന്നും ഇറങ്ങാന്‍ നേരം ‘അഹിംസ’യില്‍ ഒരു വില്ലന്‍ വേഷമുണ്ടെന്നും ചെയ്യാമോ എന്നും ശശിയേട്ടന്‍ ചോദിക്കുകയായിരുന്നു.

ചെയ്യാം സര്‍ എന്ന് പെട്ടെന്ന് തന്നെ ലാല്‍ മറുപടി നല്‍കി. ‘എത്രയാ നിങ്ങളുടെ റേറ്റ്’ എന്ന് ചോദിച്ചപ്പോള്‍ കൃത്യമായ ഒരു പ്രതിഫലമൊന്നും ലഭിച്ചിട്ടില്ല സര്‍ എന്നായിരുന്നു ലാലിന്റെ മറുപടി. അയ്യായിരത്തിന് മുകളില്‍ അക്കാലത്ത് മോഹന്‍ലാലിന് പ്രതിഫലം ലഭിച്ചിരുന്നില്ല. പതിനായിരം രൂപ തരും. ഇനി അതാണ് നിങ്ങളുടെ റേറ്റ്.

ശശിയേട്ടനും ദാമോദരന്‍മാഷും കൂടി ലാലിന് നിശ്ചയിച്ച പ്രതിഫലമായിരുന്നു അത് എന്നും സീമ പറയുന്നു. ലാലിനെവെച്ചെടുത്ത ആദ്യ ഷോട്ട് കോഴിക്കോടായിരുന്നു. തുറന്ന ഒരു ജീപ്പില്‍ വേഗത്തില്‍ ഓടിച്ചുവന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്ത് അതില്‍ നിന്ന് ഇറങ്ങിവരണം. സിറ്റുവേഷന്‍ ലാലിന് പറഞ്ഞുകൊടുത്തു. പക്ഷേ ശശിയേട്ടന്‍ പറഞ്ഞുകൊടുത്തതില്‍ നിന്ന് വ്യത്യസ്തമായാണ് ലാല്‍ ചെയ്തത്. ജീപ്പ് ബ്രേക്ക് ചെയ്ത ശേഷം അതിന്റെ ഡോര്‍ തുറന്ന് ഇറങ്ങിവരാതെ മുന്നിലുള്ള ഗ്ലാസില്‍ കയ്യൂന്നി ചാടി വരികയാണ് ലാല്‍ ചെയ്തത്. എന്നും സീമ പറയുന്നു.

Eng­lish sum­ma­ry; ‘Vil­lain as Mohan­lal’; Seema from experience

You may also like this video;