16 July 2024, Tuesday
KSFE Galaxy Chits

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ തൂങ്ങി മരിച്ച നിലയില്‍

Janayugom Webdesk
June 27, 2022 12:27 pm

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്ത എന്‍ ഡി പ്രസാദ് എന്ന നടനെ മരിച്ച നിലയില്‍ കണ്ടെത്തി. കളമശേരി സ്വദേശിയായ പ്രസാദിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.

കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ആക്ഷന്‍ ഹീറോ ബിജുവിന് പുറമെ ഇബ, കര്‍മാനി എന്നീ സിനിമകളിലും പ്രസാദ് വേഷമിട്ടിട്ടുണ്ട്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തിലെത്തിയ ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് പ്രസാദ് ശ്രദ്ധിക്കപ്പെട്ടത്.

Eng­lish sum­ma­ry; vil­lain in action hero Biju is found hanging

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.