Saturday
16 Feb 2019

മൂന്ന് പതിറ്റാണ്ടത്തെ മഞ്ഞുരുകി, ഒടുവില്‍ വിനയന്‍ ചിത്രത്തില്‍ ഒര്‍ജിനല്‍ മോഹന്‍ലാല്‍

By: Web Desk | Tuesday 12 February 2019 6:06 PM IST

മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി സംവിധായകന്‍ വിനയനും മോഹന്‍ലാലും ഒന്നിക്കുന്നു. വിനയന്‍ തന്‍റെ ഫേസ്ബുക്കിലൂടെയാണ ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഇന്നു രാവിലെ മോഹന്‍ലാലുമായി കുറേ നേരം സംസാരിച്ചിരുന്നു. വളരെ പോസിറ്റീവായ ഒരു ചര്‍ച്ചയായിരുന്നു അത്.  മോഹന്‍ലാലും ഞാനും ചേര്‍ന്ന ഒരു സിനിമ ഉണ്ടാകാന്‍ പോകുന്നു എന്നാണ് വിനയന്‍റെ പോസ്റ്റ് ആരംഭിക്കുന്നത്.

വിനയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്….

ഇന്നു രാവിലെ ശ്രീ മോഹന്‍ലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..
വളരെ പോസിറ്റീവായ ഒരു ചര്‍ച്ചയായിരുന്നു അത്..
ശ്രീ മോഹന്‍ലാലും ഞാനും ചേര്‍ന്ന ഒരു സിനിമ ഉണ്ടാകാന്‍ പോകുന്നു എന്ന സന്തോഷകരമായ വാര്‍ത്ത സഹൃദയരായ എല്ലാ സിനിമാ സ്‌നേഹികളെയും എന്റെ പ്രിയ സുഹൃത്തുക്കളെയും.. സ്‌നേഹപുര്‍വ്വം അറിയിച്ചു കൊള്ളട്ടെ… കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല..
ഏതായാലും മാര്‍ച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എന്റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്‍െ പേപ്പര്‍ ജോലികള്‍ ആരംഭിക്കും..
വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്‌നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു…

Related News