അമ്മ, ഫെഫ്‌ക സംഘടനകൾക്ക് വൻ തിരിച്ചടി. സംവിധായകൻ വിനയന്റെ വിലക്ക് നീക്കിയ നടപടി എൻസിഎഎൽറ്റി ശരിവെച്ചു. വിലക്ക് നീക്കി കൊണ്ട് 2017 ല്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഉത്തരവ് ഇറക്കിയിരുന്നു. ഇത് നാഷല്‍ കമ്പനി ഓഫ് ലോ അപ്പലറ്റ് ട്രിബ്യൂണല്‍ ശരിവച്ചു.
വിലക്ക് നീക്കിയതിനെ ചോദ്യം ചെയ്ത് അമ്മയും ഫെഫ്കയും അയച്ച അപ്പീല്‍ തള്ളി. ഇതോടെ സംഘടനകള്‍ വിനയന്റെ കേസില്‍ തിരിച്ചടി നേരിട്ടിരിക്കുയാണ്. സത്യം എന്നും വിജയിക്കുമെന്നും പ്രതിസന്ധിയില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ പന്ത്രണ്ടു വർഷമായി മലയാള സിനിമാരംഗത്തെ നീതിക്കു വേണ്ടിയുള്ള തന്റെ പോരാട്ടത്തിന് വീണ്ടുമൊരു അംഗീകാരവും മറ്റൊരു വിജയവും ലഭിച്ചു. അസൂയയുടെയും അനാവശ്യ വൈരാഗ്യത്തിൻെറയും പേരിൽ തന്നെക്കൊണ്ടു സിനിമ ചെയ്യിക്കാതിരിക്കാൻ നടത്തിയ ഹീനമായ ശ്രമങ്ങൾ കുറ്റകരവും ശിക്ഷാർഹവുമാണന്ന് വിധിച്ചിരിക്കുകയാണ്. ഇപ്പോ മുതലാളിയും തിയറ്റർ ഉടമയും സിനിമാ നിർമ്മാതാവും ഒക്കെ ആയി വിലസുന്ന മലയാള സിനിമയിലെ ഇത്തരം വൃത്തികേടുകളുടെ സൂത്രധാരൻ ഒന്നോർക്കണം. നുണകൾ പറഞ്ഞും പ്രചരിപ്പിച്ചും കുതികാലുവെട്ടിയും അതിലുടെ കിട്ടുന്ന ബന്ധം ഉപയോഗിച്ചും നേടുന്ന പണവും സ്ഥാനമാനവും എല്ലാം താൽക്കാലികമാണ്. വിനയൻ കുറിച്ചു.
കുറിപ്പ് പൂർണ്ണരൂപത്തിൽ;
കഴിഞ്ഞ പന്ത്രണ്ടു വർഷമായി മലയാള സിനിമാരംഗത്തെ നീതിക്കു വേണ്ടിയുള്ള എൻെ പോരാട്ടത്തിന് വീണ്ടും ഒരംഗീകാരവും മറ്റൊരു വിജയവും ലഭിച്ചതിൻെറ സന്തോഷം എൻെറ സുഹൃത്തുക്കളോടൊപ്പം പൻകുവയ്കാൻ ഞാൻ ആഗ്രഹിക്കുന്നു..
രണ്ടു വർഷം മുൻപ് “കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ” മലയാള സിനിമാ സംഘടനകളായ ഫെഫ്കയ്കും അമ്മയ്കും അതിൻെറ ഭാരവാഹികൾക്കും എതിരെ ലക്ഷക്കണക്കിനു രൂപയുടെ ഫൈൻ ചുമത്തിക്കൊണ്ട്.. അസുയയുടെയും അനാവശ്യ വൈരാഗ്യത്തിൻെറയും പേരിൽ എന്നെക്കൊണ്ടു സിനിമ ചെയ്യിക്കാതിരിക്കാൻ നടത്തിയ ഹീനമായ ശ്രമങ്ങൾ കുറ്റകരവും ശിക്ഷാർഹവുമാണന്ന് വിധിച്ച കാര്യം ഏവരും ഓർക്കുന്നുണ്ടാവുമല്ലോ..?
ഞാൻ മലയാള സിനിമയിലെ ദുഷിച്ച വ്യവസ്ഥിതിക്കെതിരെ പോരാടിയെൻകിൽ… വിനയനെ ഒതുക്കി.„ അതിൻെറ മുഴുവൻ നേട്ടവും വ്യക്തിപരമായി നേടി എടുത്ത ഒരു സിനിമാ നേതാവിൻെറ നേതൃത്വത്തിൽ അന്നത്തെ cci വിധിക്കെതിരെ നൽകിയ അപ്പീൽ കോംപറ്റീഷൻ കമ്മീഷൻെറ അപ്പലേറ്റ് ട്രീബുണൽ തള്ളിക്കൊണ്ട് (നാല് അപ്പീലുകൾ ഒരുപോലെ തള്ളുകയാണുണ്ടായത്)ഇന്നലെ പുറപ്പെടുവിച്ച ഓർഡറിലെ അവസാന പേജിൻെറ കോപ്പിയാണ് ഇതിനോടൊപ്പം പോസ്ററ് ചെയ്തിരിക്കുന്നത്..
ഇന്ത്യയിലെ തന്നെ വിലകൂടിയ വക്കീലൻമാരെ വച്ചാണ് നമ്മുടെ സുഹൃത്തുക്കൾ എനിക്കെതിരെ വാദിച്ചത്..
കാശിന് യാതൊരു പഞ്ഞവുമില്ലാത്ത മുതലാളിമാർക്ക് അതൊക്കെ നിസ്സാരമാണല്ലോ?
ഇപ്പോ മുതലാളിയും തീയറ്റർ ഉടമയും സിനിമാ നിർമ്മാതാവും ഒക്കെ ആയി വിലസുന്ന മലയാളസിനിമയിലെ ഇത്തരം വൃത്തികേടുകളുടെ സൂത്രധാരൻ ഒന്നോർക്കുക
നുണകൾ പറഞ്ഞും,പ്രചരിപ്പിച്ചും, കുതികാലു
വെട്ടിയും, അതിലുടെ കിട്ടുന്ന ബന്ധം ഉപയോഗിച്ചും നേടുന്ന പണവും
സ്ഥാനമാനവും എല്ലാം താൽക്കാലികമാണു സുഹൃത്തേ.„ കൂറേ സ്ട്രഗിളു ചെയ്യേണ്ടി വന്നാലും സത്യം എന്നെൻകിലും ജയിക്കും..
ഇനി ജയിച്ചില്ലൻകിലും സത്യത്തിനു വേണ്ടി പോരാടുന്നതിൻൊ സുഖം ഒന്നുവേറെയാണ്„
ഇതൊക്കെ എന്നെൻകിലും നിങ്ങൾക്കു മനസ്സിലാകട്ടെ എന്നു പ്രാർത്ഥിക്കുന്നു..
ഈ വിലക്കുകളിലും പ്രതിസന്ധിയിലും ഒക്കെ കൂടെ നിന്ന മലയാളി പ്രേക്ഷകർക്കും എൻെറ പ്രിയ സുഹൃത്തുക്കൾക്കും കൂടാതെ adv ഹർഷദ് ഹമീദിനും adv ദിലീപിനും ആയിരം നന്ദി വാക്കുകൾ പ്രകാശിപ്പിക്കട്ടെ..
English Summary; director vinayan wins case
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.