ഇന്ത്യൻ ഗെയിമിങ് ആവാസ വ്യവസ്ഥയുടെ വികസനത്തിനായി രാജ്യത്തെ ഏറ്റവും വലിയ പ്രാദേശിക ഭാഷാ സോഷ്യൽ ഗെയിമിങ് പ്ലാറ്റ്ഫോമായ വിൻസോ 37.50 കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ചു. ആഗോള തലത്തിലുള്ള വിനിമയ വിനോദ ഫണ്ട് ദാതാക്കളായ സിംഗപ്പൂരിലെ ഫണ്ട് മേക്കേഴ്സ് ഫണ്ട്, ന്യൂയോർക്ക് കേന്ദ്രീകരിച്ചുള്ള കോർട്ട്സൈഡ് വെഞ്ച്വർ, ഏറെ പ്രചാരമുള്ള ഫോർട്ട്നൈറ്റ് പോലുള്ള ഇതിഹാസ ഗെയിമുകളിലെ നിക്ഷേപകരായ ബെയ്ൻ കാപിറ്റലിന്റെ സഹ ചെയർമാനായ സ്റ്റീവ് പഗ്ലീയൂക എന്നിവർ ചേർന്ന് 18 മില്ല്യൺ ഡോളറിന്റെ ഫണ്ട് സ്റ്റാർട്ട്-അപ്പിന്റെ സീരീസ് ബിയിൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
2019 ജൂലൈയിൽ കമ്പനി 1.5 മില്ല്യൺ ഡോളറിന്റെ ഫണ്ട് പ്രഖ്യാപിച്ചിരുന്നു. അതിനു മറുപടിയായി വലിയ, ചെറിയ ഡെവലപ്പർമാരിൽ നിന്നും 250ലധികം അപേക്ഷകൾ ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി മൂലധനം 9 ടീമുകൾക്കായി ഭാഗിച്ചു. വിൻസോ പ്ലാറ്റ്ഫോമിലെ എല്ലാ പ്രൊജക്റ്റുകളും ഏറ്റെടുക്കുകയും ചെയ്തു. കോവിഡ്-19ന്റെയും പബ്ജി, ടിക്ക്ടോക്ക് പോലുള്ള ചൈനീസ് ആപ്പുകളുടെ നിരോധനത്തെയും തുടർന്നാണ് കമ്പനി 5 മില്ല്യൺ ഡോളറായി ഫണ്ട് വർധിപ്പിക്കാൻ തീരുമാനിച്ചത്. ഇന്ത്യൻ ഗെയിമിങ് ആവാസ വ്യവസ്ഥയുടെ ഉത്തേജനമായിരുന്നു ലക്ഷ്യം. പ്രധാനമന്ത്രിയുടെ ആത്മനിർഭാരത് ദൗത്യത്തിന്റെ ചുവടുപിടിച്ചാണ് പദ്ധതി. കമ്പനി വിനോദ രംഗത്ത് ഫണ്ട് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 2020 ഡിസംബർ 31വരെ അപേക്ഷകൾ സ്വീകരിക്കും.
ENGLISH SUMMARY: Vinco has announced a fund of Rs 37.50 crore for the development of the Indian gaming sector
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.